പ്രണയത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പൊതുവെ പറയാറുണ്ട്. ഇത് വെളിവാക്കുന്ന നിരവധി കഥകള്‍ നാം കേട്ടിട്ടുമുണ്ട്. അത്തരത്തില്‍ ഒരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ മോറെസ്വില്ലെയില് നിന്നുള്ള 30 കാരിയായ അമാന്‍ഡ കാനനാണ് തന്നെക്കാള്‍ 24 വയസ്സ് പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിച്ചത്. യുവതിയുടെ അമ്മയുടെ അതേപ്രായമാണ് ഇദ്ദേഹത്തിന്. കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന കാമുകനുമായുള്ള വിവാഹം വേണ്ടെന്ന് വച്ച ശേഷമാണ് അമാന്‍ഡ തന്റെ പുതിയ പങ്കാളിയെ കണ്ടെത്തിയത്. 2017-ലാണ് റേഡിയോ ഡിജെ ആയ എയ്സ് എന്ന 54-കാരനെ അമാന്‍ഡ പരിചയപ്പെടുന്നത്. വിവാഹമോചിതനായിരുന്ന എയ്സ് ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതിനിടെയാണ് അമാന്‍ഡ എയ്സിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ഇവര്‍ 2021-ല്‍ വിവാഹിതരായി. ജൂണില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. ‘ആദ്യ കുട്ടി ജനിച്ചത് തനിക്ക് 30 വയസുള്ളപ്പോഴായിരുന്നു. ഇപ്പോള്‍ എന്റെ…
Read More