സ്വത്ത് എഴുതി വാങ്ങിച്ച ശേഷം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട വയോധിക ദമ്പതിമാര്‍ ദയാവധം ആവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. മൈലാടുതുറൈ കോടങ്ങുടി വില്ലേജിലെ തങ്കസ്വാമി (85) ഭാര്യ ശാരാദാംബാള്‍ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് മൈലാടുതുറൈ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ഒടുവില്‍ കളക്ടര്‍ ലളിതയെത്തി ദമ്പതിമാരുമായി സംസാരിച്ചു. പരാതി സ്വീകരിച്ച കളക്ടര്‍ ദമ്പതിമാര്‍ക്ക് താമസിക്കാന്‍ പകരം സ്ഥലം ഒരുക്കാനും വീട്ടില്‍ നിന്ന് ഇറക്കിവിട്ട മക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. തങ്കസ്വാമിക്കും ശരാദാംബാളിനും നാല് മക്കളാണുളളത്. 2009 ല്‍ തന്നെ ഭൂമിയുടെ നല്ലൊരു ഭാഗവും നാല് മക്കള്‍ക്കായി എഴുതി നല്‍കിയിരുന്നു. താമസിക്കുന്ന വീടും കുറച്ച് കൃഷി സ്ഥലവുമാണ് തങ്കസ്വാമിയുടെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നത്. ശരാദാംബാളിന് രോഗം ബാധിച്ചപ്പോള്‍ മൂത്ത മകനും ഡോക്ടറുമായ ഉത്തരാപതിയില്നിന്ന് ചികിത്സിക്കാനായി പണം കടം വാങ്ങിയിരുന്നു. ഇതിന് ബ്രതിഫലമായി വീടും കൃഷി സ്ഥലവും…
Read MoreTag: old couple
യുവാവിന്റെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍ ! ഭിക്ഷ യാചിച്ച് വൃദ്ധ മാതാപിതാക്കള്‍…
മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടതോടെ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ പണം യാചിച്ച് തെരുവിലിറങ്ങിയത്. ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന് 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ മഹേഷ് പറയുന്നു. ദമ്പതികള്‍ പണം യാചിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Read Moreധനുഷ് മകനാണെന്ന വാദത്തില്‍ ഉറച്ച് വൃദ്ധ ദമ്പതികള്‍ ! 10 കോടിയുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടും…
സിനിമാ താരം ധനുഷിന്റെ യഥാര്‍ഥ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് മധുരൈയിലെ മേലൂരിലുള്ള വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ട്രാന്‍സ്പോര്‍ട് ബസ് മുന്‍ ഡ്രൈവര്‍ കതിരേശന്, ഭാര്യ മീനാക്ഷി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഇതിനെതിരെ ധനുഷ് വൃദ്ധ ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മാതാപിതാക്കളാണെന്ന കേസ് പിന്‍വലിക്കണമെങ്കില്‍ ഇല്ലെങ്കില്‍ 10 കോടിയുടെ മാനനഷ്ട കേസ് നേരിടേണ്ടി വരുമെന്നുമാണ് ധനുഷിന്റെ അഭിഭാഷകന് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോഴും തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നുമാണ് ദമ്പതികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാര്‍ത്ഥ മാതാപിതാക്കളായ തങ്ങള്‍ക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നല്‍കണമെന്നും കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2017 ലാണ് മധുരൈയിലെ കോടതിയില്‍…
Read More