മക്കള്‍ ഉപേക്ഷിച്ച വയോധികര്‍ വിവാഹിതരായി. ഒഡീഷയിലെ ഗോഗ്വാ സ്വദേശികളായ 70കാരന് ശക്തിപദ മിശ്രയും 65കാരി തേജസ്വനി മണ്ഡലുമാണ് വിവാഹിതരായത്. മക്കള്‍ ഉപേക്ഷിച്ചതോടെയാണ് ഒന്നാകാന്‍ ഇവര്‍ തീരുമാനിച്ചത്. പ്രദേശത്തെ ജഗന്നാഥ് ക്ഷേത്രത്തില്‍ വച്ച് ഡിസംബര്‍ അഞ്ചിന് ആയിരുന്നു വിവാഹം. നാലു വര്‍ഷം മുമ്പാണ് തേജസ്വനിയുടെ ഭര്‍ത്താവ് മരിച്ചത്. മൂന്ന് മക്കള്‍ ഉണ്ട്. എന്നാല്‍ ഇവര്‍ തേജസ്വനിയെ ഗ്രാമത്തില്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറി. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കൊപ്പം ഒറ്റപ്പെടലും തേജസ്വനിയെ തളര്‍ത്തി. മക്കളാല്‍ അവഗണിക്കപ്പെടുന്ന അവസ്ഥയിലൂടെയാണ് വിഭാര്യനായ മിശ്രയും കടന്നു പോയിരുന്നത്. ഗ്രാമത്തില്‍ മണ്‍പാത്രങ്ങള്‍ വിറ്റിരുന്ന തേജ്വസനിയെ മിശ്ര പരിചയപ്പെടുകയും പിന്നീട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. പരസ്പരം താങ്ങും തണലുമാകാമെന്ന മിശ്രയുടെ നിര്‍ദേശത്തിന് തേജസ്വനി സമ്മതം അറിയിച്ചതോടെ വിവാഹം നടന്നു. ഇവരുടെ വിവാഹചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തില്‍ വൈറലാണ്. നവദമ്പതികള്‍ക്ക് സ്നേഹവും പിന്തുണയും അറിയിച്ച് നിരവധി സന്ദേശങ്ങള്‍ വരുന്നു.
Read MoreTag: old couples
മാരകായുധങ്ങളുമായി വീട് കൊള്ളയടിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിച്ച് വൃദ്ധ ദമ്പതികള്‍ ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു
മാരകായുധങ്ങളുമായി വീടാക്രമിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിക്കുന്ന വൃദ്ധ ദമ്പതിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാവുന്നു. പിന്നിലൂടെ എത്തി കള്ളന് തോര്‍ത്ത് ഉപയോഗിച്ച് കസേരയിലിരുന്ന ഗൃഹനാഥന്റെ കഴുത്തില്‍ കുരുക്കിടുന്നതും ഈ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഭാര്യ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അടിച്ചോടിക്കുകയാണ്. ഷണ്മുഖവേല്(70) എന്ന വൃദ്ധന് തന്റെ തിരുനെല്‍വേലിയിലെ ഫാം ഹൗസില്‍ ഇരിക്കവെയാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ സെന്താമരൈയും ഒപ്പമുണ്ടായിരുന്നു. കള്ളന്മാരുടെ ആക്രമണത്തില്‍ സെന്താമരൈയുടെ വലത് കൈക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നാല് പവനുള്ള സെന്താമരെയുടെ സ്വര്‍ണമാല കള്ളന്മാര് കൈക്കലാക്കി. വൃദ്ധ ദമ്പതികള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും പോലീസ് പറയുന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഫേസ്ബുക്കിലൂടെ വളരെ പെട്ടെന്നാണ്…
Read More