ഭയപ്പെട്ടിരുന്ന അവസ്ഥയിലേക്ക് കേരളവുമെത്തുന്നു. സംസ്ഥാനത്ത് യുവജനങ്ങളുടെ എണ്ണം കുറയുകയും 60നു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2021ലെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 16.5% പേര് 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോള്‍ ഇത് 20% ആകും. ജനന നിരക്ക് കുറയുകയാണ്. 80കളിലും 90കളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് 2021 ല്‍ 4.6 ലക്ഷം ആയി കുറഞ്ഞു. 2031 ആകുമ്പോള്‍ ജനന നിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. ആശ്രിത ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം. ഇതെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു സ്കൂള്‍ വിദ്യാര്‍ഥിക്കു വേണ്ടി പ്രതിവര്‍ഷം സര്‍ക്കാര്‍…
Read MoreTag: old people
വാക്സിന് സ്വീകരിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധം പ്രായമായവരില്‍ കുറവ് ! പുതിയ പഠനത്തില്‍ പറയുന്നത്…
കോവിഡ് വാക്സിന് എടുക്കുന്നതു മൂലമുള്ള ഗുണം പ്രായമായവരില്‍ താരതമ്യേന കുറവെന്ന് പുതിയ പഠനങ്ങള്‍. വാക്സിന് സ്വീകരിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ പ്രായമായവരില്‍ വളരെ കുറവാണെന്നാണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി (OHSU)യുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന് എല്ലാപ്രായത്തിലും ഉള്ളവരിലും ഫലപ്രദമാണെന്ന് കരുതുമ്പോഴാണ് പ്രായമായവരില്‍ ആന്റിബോഡിയുടെ പ്രവര്‍ത്തനം കുറവാണെന്ന കണ്ടെത്തല്‍. അമ്പതോളം ആളുകളെ തിരഞ്ഞെടുത്ത് വാക്സിനെടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് അവരുടെ ശരീരത്തില്‍ വാക്സിന് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇവരുടെ രക്തത്തിലെ സിറം വേര്‍തിരിച്ച് ഏറ്റവും അപകടകാരിയായ വൈറസ് വേരിയന്റുമായി ചേര്‍ത്തായിരുന്നു പരീക്ഷണം. ഇരുപത് വയസുവരെയുള്ള ആളുകളില്‍ എഴുപത് മുതല്‍ എണ്‍പത് വയസ്സുവരെ പ്രായമായവരേക്കാള്‍ ഏഴിരട്ടി ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ഇവര്‍ കണ്ടത്തി. പ്രായമായവരിലും യുവാക്കളിലും വാക്സിന് പ്രവര്‍ത്തനത്തിനെ പറ്റിയുള്ള വ്യക്തമായ വിവരമാണ് ഈ പഠനത്തിലൂടെ…
Read More