സഹോദരന്റെ വിവാഹവേളയില്‍ തിളങ്ങി സൗന്ദര്യ ! തെന്നിന്ത്യയുടെ പ്രിയ നടിയുടെ പഴയ വീഡിയോ വൈറലാകുന്നു…

കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വെറും രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സൗന്ദര്യ. മലയാളത്തില്‍ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നുന്ന താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്. സൗന്ദര്യയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ സഹോദരന്‍ അമര്‍നാഥിന്റെ വിവാഹചടങ്ങില്‍ നിന്നുള്ള വീഡിയോ ആണിത്. മനോഹരമായ ചിരിയും നിഷ്‌കളങ്കമായ മുഖഭാവങ്ങളുമായി കാമറക്കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് സൗന്ദര്യ. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുന്നതും അവര്‍ മരിക്കുന്നതും. സൗന്ദര്യയോടൊപ്പം സഹോദരന്‍ അമര്‍നാഥും 2004ല്‍ നടന്ന ആ വിമാനാപകടത്തില്‍ മരിച്ചിരുന്നു. ‘ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്പ് സൗന്ദര്യ അഭിനയിച്ചത്. കന്നട ചലച്ചിത്രനിര്‍മാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ…

Read More

ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു…ഞാന്‍ തെറ്റായ ആളുകളുടെ കൈയ്യില്‍ അകപ്പെട്ടു ! കങ്കണയുടെ പഴയ വീഡിയോ പ്രചരിക്കുന്നു…

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇപ്പോള്‍ അധികം സിനിമത്തിരക്കുകളില്ലെങ്കിലും ബോളിവുഡ് സങ്കര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗമാണ് ഇപ്പോള്‍ രാജ്യത്തെത്തന്നെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഇതുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കവെ (എന്‍സിബി) താന്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട് പറയുന്ന പഴയ വീഡിയോ പുറത്തു വന്നത് സംഭവങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്. കങ്കണ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ കൗമാരത്തില്‍ വീട്ടില്‍ നിന്ന് ഓടിപ്പോയതായും ബോളിവുഡ് താരപദവിയിലേക്കുള്ള യാത്രക്കിടെ ലഹരിമരുന്നിന് അടിമയായിരുന്നതായും പറയുന്നു. മാര്‍ച്ചില്‍, നവരാത്രിയുടെ അഞ്ചാം ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് പങ്കുവച്ച വിഡിയോയില്‍ വിരസത, അസ്വസ്ഥത, വിഷാദം, കരച്ചില്‍ എന്നിവ തോന്നുന്നുണ്ടോ എന്നു ചോദിക്കുകയും, ഇതൊരു നല്ല കാര്യമാണെന്നും അത് ക്രിയാത്മക വീക്ഷണത്തോടെ നോക്കേണ്ടതുണ്ടെന്നും പറയുന്നു. ‘കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാതാരമായി. ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഞാന്‍ തെറ്റായ…

Read More