നെറ്റ്ഫ്‌ളിക്‌സ് പ്രേമികള്‍ ആഹ്ലാദിപ്പിന്‍ ആര്‍മാദിപ്പിന്‍ ! 83 വര്‍ഷത്തേക്ക് ഒറ്റ പൈസ മുടക്കാതെ വരിക്കാരാകാം; ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍…

പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് പ്രേമികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 83 വര്‍ഷത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ‘ദി ഓള്‍ഡ് ഗാര്‍ഡ്’ എന്ന വിഡിയോ ഗെയിമില്‍ ഏറ്റവും ഉയര്‍ന്ന് സ്‌കോള്‍ നേടിയാലാണ് സൗജന്യ വരിക്കാരാകാന്‍ അവസരം ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ചാര്‍ലീസ് തെറോണ്‍ കേന്ദ്ര കഥാപാത്രമായ ‘ദി ഓള്‍ഡ് ഗാര്‍ഡ്’ എന്ന സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. oldguardgame.com എന്ന ലിങ്കിലൂടെ ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കും. സിനിമയിലെ സംഭവങ്ങളാണ് ഗെയിമിലും അഭിമുഖീകരിക്കേണ്ടിവരുന്നത്. രണ്ട് വശമുള്ള ഒരു കോടാലി ധരിച്ച് കവര്‍ച്ച സംഘത്തെ പരാജയപ്പെടുത്തുകയാണ് ദി ഓള്‍ഡ് ഗാര്‍ഡ് ഗെയിമില്‍ ചെയ്യേണ്ടത്. ആ സമയം നിങ്ങള്‍ നായകനായി നിന്ന് അവയെ തരണം ചെയ്ത് മുന്നേറണം. ഏറ്റവും കൂടുതല്‍ എതിരാളികളെ കൊല്ലുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതേസമയം എതിരാളികള്‍ക്ക് നിങ്ങളെ കൊല്ലാന്‍…

Read More