വയോധികരെ അപേക്ഷിച്ച് യുവാക്കള്‍ക്കാണ് അര്‍ബുദ സാധ്യത കൂടുതലെന്ന് പുതിയ പഠനം. 50 വയസില്‍ താഴെയുള്ളവര്‍ക്കാണ് രോഗം വരാന്‍ ഏറ്റവുമധികം സാധ്യത. 1990കള്‍ക്ക് ശേഷം യുവാക്കള്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിച്ചതായി ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. നേച്ചര്‍ റിവ്യൂസ് ക്ലിനിക്കല്‍ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്കരിച്ച ഭക്ഷണത്തിന്റെ ഉയര്‍ന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ അര്‍ബുദം വരാനുള്ള അപകടസാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഏതാനും ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങള്‍, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികള്‍ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇതെല്ലാം…
Read More