റാന്നി: പിഞ്ചുകുട്ടികൾ അടക്കം നാലുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി മുങ്ങിയതായി പരാതി. തുടർച്ചയായ ഫോണ്‍ വിളിയേ തുടർന്ന് ഭർത്താവുമായുണ്ടായ കലഹത്തിനൊടുവിലാണ് അടിച്ചിപ്പുഴ സ്വദേശിയായ 34 കാരി വീടുവിട്ടതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അസഹ്യമായപ്പോൾ കഴിഞ്ഞ അഞ്ചിന് ഭർത്താവ് യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയതായി പറയുന്നു. എന്നാൽ അയൽവാസിയുടെ സഹായത്തോടെ മറ്റൊരു ഫോണ്‍ തരപ്പെടുത്തി യുവതി പുറത്തേക്കു വിളിച്ചുകൊണ്ടിരുന്നതായി പറയുന്നു. ഇതേച്ചൊല്ലി ശനിയാഴ്ച തർക്കമുണ്ടായി. ഭർത്താവ് ജോലിക്കു പോയ സമയം യുവതി കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി. ഫോണ്‍ വിളിയുടെ പേരിൽ ഭർത്താവ് വഴക്കുണ്ടാക്കുന്നതിനെ ഭയന്നാണ് പോകുന്നതെന്ന് വീട്ടിൽ നിന്നും കണ്ടെടുത്ത കത്തിൽ പറയുന്നതായി പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read MoreTag: olichottam
കോട്ടയം സ്വദേശിനി കാമുകനെ തേടി തലശേരിയിൽ എത്തിയത് ഭര്‍ത്താവിനെ കുത്തിവീഴ്ത്തിയ ശേഷം; കാമുകിയുടെ വരവറിഞ്ഞ യുവാവ് വിദേശത്തേക്ക് കടന്നു; ഒരു വർഷത്തിനിടെ എല്ലാ ചൊവ്വാഴ്ചയും ഒന്നിച്ചു കഴിഞ്ഞ കാമുകനെക്കുറിച്ച് യുവതി പറയുന്നത്…
തലശേരി: ഭർത്താവിനെ കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ശേഷമാണ് കാമുകനെ തേടി കോട്ടയം സ്വദേശിനി തലശേരിയിലെത്തിയതെന്ന് പോലീസ്. കോട്ടയത്തിനടുത്ത ഗ്രാമത്തില്‍ നിന്നുമാണ് ഭര്‍തൃമതിയും മൂന്നു മക്കളുടെ അമ്മയുമായ യുവതി കാമുകനെ തേടി ഇന്നലെ തലശേരിയിലെത്തിയത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട എടക്കാട് സ്വദേശിയും അവിവാഹിതനുമായ യുവാവിനെ തേടിയാണ് മുപ്പത്തിരണ്ടുകാരി നഗരത്തിലെത്തിയത്. എന്നാല്‍ കാമുകി എത്തുന്നതറിഞ്ഞ് കാമുകന് വിദേശത്തേക്ക് കടന്നു. കാമുകനെ തേടി അലഞ്ഞ യുവതിയെ ഒടുവില്‍ പോലീസ് മഹിളാ മന്ദിരത്തിലാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകന് വിദേശത്തേക്ക് കടന്നതായി അറിഞ്ഞത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്ക് വഴി പ്രണയത്തിലായത്. എല്ലാ ചൊവ്വാഴ്ചയും യുവാവ് കോട്ടയത്തെത്തുകയും യുവതിയുമായി ഒരു ദിവസം ചെലവഴിക്കുകയും പതിവായിരുന്നു. ഏതാനും ദിവസം മുമ്പ് പതിവു പോലെ യുവാവ് കോട്ടയത്തെത്തി. ഈ ദിവസം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ യുവാവിനെ യുവതി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ ഒരു പകല്‍…
Read Moreആദ്യരാത്രിയിൽ ഭർത്താവിന് വോയ്സ് മെസേജ് അയച്ച് സ്വർണവുമായി മുങ്ങിയ യുവതിയും കാമുകനും പോലീസ് പിടിയിൽ; മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവിന്റെ പരാതി
പേരൂർക്കട: വിവാഹശേഷം കാമുകനൊപ്പം സ്ഥലംവിട്ട യുവതിയെ പോലീസ് കോവളത്ത് നിന്ന് കണ്ടെത്തി. 32-കാരിയായ യുവതിയെയാണ് കെഎസ്ആർടിസി ഡ്രൈവറായ കാമുകനൊപ്പം കോവളം ഭാഗത്തുനിന്ന് വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് യുവതി കാമുകനൊപ്പം സ്ഥലംവിട്ടത്. രണ്ടു ദിവസം മുന്‍പാണ് യുവതിയും 36-കാരനായ യുവാവുമായുള്ള വിവാഹം തിരുവനന്തപുരത്ത് കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവതി ഭർത്താവിന് വോയിസ് മെസേജ് അയച്ച ശേഷം വീട്ടിൽ നിന്ന് സ്ഥലം വിടുകയായിരുന്നു. ആഭരണങ്ങളുമായാണ് യുവതി കാമുകനൊപ്പം പോയത്. തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാൾക്കൊപ്പം പോകുന്നു എന്നുമായിരുന്നു വോയിസ് മെസേജ്. തുടർന്ന് യുവാവിന്റെ വീട്ടുകാർ വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും കാമുകനേയും കോവളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഇരുവരെയും കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു. അതേസമയം സംഭവത്തിൽ തനിക്ക് മാന നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ…
Read Moreതാൻ കാമുകനൊപ്പം പോവുകയാണ്, തന്നോട് ക്ഷമിക്കണം; കല്യാണരാത്രി പുലർന്നപ്പോൾ ഭർത്താവിന് വോയ്സ് മെസേജ് അയച്ച് ഭാര്യ മുങ്ങി; മനോവിഷമം താങ്ങാനാവാതെ യുവാവ്
പേരൂർക്കട: കല്യാണത്തിനു പിറ്റേന്ന് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നവവധു പോയി. സ്വമനസ്സാലെ അല്ല വിവാഹിതയായതെന്നും മറ്റു ഗത്യന്തരമില്ലാത്തതിനാലാണ് കാമുകനൊപ്പം സ്ഥലം വിടുന്നതെന്നും പിന്നീട് യുവതി ഭർത്താവിന് വോയിസ് മെസ്സേജ് അയച്ചു. തലേന്ന് താൻ താലികെട്ടിയ പെണ്ണ് നിമിഷനേരങ്ങൾക്കുള്ളിൽ തന്നിൽനിന്ന് അകന്ന മനോവിഷമത്തിലാണ് ഭർത്താവ് . കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലക്കാരായ യുവതിയുടേയും യുവാവിന്റേയും വിവാഹം നടന്നത്. തനിക്ക് മറ്റൊരു പുരുഷനുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും എന്നാൽ വിവാഹത്തിന് മുമ്പ് ഇക്കാര്യം തുറന്നുപറയാൻ സാധിച്ചില്ലെന്നും താൻ കാമുകനൊപ്പം പോവുകയാണെന്നും തന്നോട് ക്ഷമിക്കണം എന്നുമായിരുന്നു വോയിസ് മെസ്സേജിൽ ഉണ്ടായിരുന്നത്. ഇന്നു പുലർച്ചെ ഒരു മണിയോടടുത്താണ് ആവശ്യമായ സാധനങ്ങളും എടുത്തു കൊണ്ട് കാമുകനൊപ്പം യുവതി സ്ഥലംവിട്ടത്. വട്ടിയൂർക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; കണ്ണൂർസിറ്റിയിൽ യുവതിയും കാമുകനും അറസ്റ്റിൽ
കണ്ണൂർ: ഇരുപത്തഞ്ചുകാരനോടൊപ്പം പോയ രണ്ടു കുട്ടികളുടെ അമ്മയായ 28 കാരിയെ പോലീസ് അറസ്റ്റ്ചെയ്തു ജയിലിലാക്കി. കണ്ണൂർ സിറ്റിയിലാണ് സംഭവം. സിറ്റി സ്വദേശിനിയായ യുവതിയാണ് വീടിനടുത്തുള്ള യുവാവിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടർന്ന് യുവതിയുടെ അമ്മ കണ്ണൂർസിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനെയും ഭർതൃമതിയെയും കൈയോടെ പിടികൂടിയത്. ജെജെ ആക്ട് പ്രകാരം കേസെടുത്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാമുകനെയും യുവതിയെയും റിമാൻഡ് ചെയ്തു.
Read Moreഭാര്യ കാണാനില്ലെന്ന പരാതി; കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും പിടിയിൽ
കൊല്ലം; ഏഴുവയസുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയേയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കര സ്വദേശി സിബികുമാറിനെയും കാമുകിയേയുമാണ് കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് മാൻ മിസിംഗിന് കേസെടുത്ത് അന്വേഷിച്ചുവരവെ ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുനന്നുവെന്നാ് സൂചന . ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.
Read Moreഎട്ടാംക്ലാസുകാരി പത്താംക്ലാസുകാരന് കാമുകനൊപ്പം രാത്രി ഒളിച്ചോടി, ബന്ധുക്കള്‍ പിന്നാലെ, ഒടുവില്‍ കണ്ടെത്തിയത് വഴിയരികില്‍ പേടിച്ചു നില്ക്കവേ, തിരുവനന്തപുരത്തെ ഒളിച്ചോട്ട കഥ ഇങ്ങനെ
പ്രണയം വല്ലാത്തൊരു വികാരമാണ്. പ്രണയം തോന്നി തുടങ്ങിയാല്‍ ചുറ്റുമുള്ളത് എല്ലാം മറക്കും. മാതാപിതാക്കളെയും ബന്ധുക്കളെയും സാമൂഹിക ചുറ്റുപാടുകളെയുമെല്ലാം. തിരുവനന്തപുരം കാട്ടാക്കടയില്‍ ഇത്തരത്തില്‍ ഒരു പ്രണയവും ഒളിച്ചോട്ടവും നടന്നു. അതും എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും പത്താംക്ലാസുകാരനായ കാമുകനും കൂടി. അതും പാതിരാത്രിക്ക്. സംഭവം ഇങ്ങനെ- കട്ടാക്കട സ്വദേശിനിയാണ് കഥാനായിക. സമീപത്തെ സ്്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്നു. കഴിഞ്ഞദിവസം രാത്രി മാതാപിതാക്കള്‍ എണീറ്റപ്പോള്‍ പെണ്‍കുട്ടിയെ കാണുന്നില്ല. ഭയന്ന അവര്‍ ബന്ധുക്കളെ വിളിച്ചുവരുത്തി. എല്ലായിടത്തും അന്വേഷിക്കാന്‍ ആളെ വിട്ടു. ഒടുവില്‍ റോഡരുകിലെ ഒരു മരത്തിന്റെ മറവില്‍ പതിനാറുകാരനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. ഇരുവരും പ്രണയത്തിലായിരുന്നുവത്രേ. ചെന്നൈയിലേക്ക് ഒളിച്ചോടാനുള്ള യാത്രയിലായിരുന്നു പ്രണയിതാക്കള്‍. വീട്ടുകാര്‍ക്ക് പക്ഷേ കാമുകനെ പിടികിട്ടിയില്ല. ആള് ബൈക്കില്‍ രക്ഷപ്പെട്ടു. പത്താക്ലാസുകാരനും സ്പോര്‍ട്സ് താരവുമായ കാമുകനുമായി 13 കാരിയായ എട്ടാം ക്ലാസുകാരി പ്രണയത്തിലായിട്ടു ഒരു വര്‍ഷമായത്രേ. ശനിയാഴ്ച്ച രാത്രിയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. സഹായത്തിന്…
Read Moreപെണ്‍കുട്ടികളുടെ സൗഹൃദം കണ്ട നാട്ടുകാര്‍ പറഞ്ഞു അവര്‍ ശരിയല്ലെന്ന്, വീട്ടുകാര്‍ക്ക് സംശയം മൂത്തതോടെ വിലക്കേര്‍പ്പെടുത്തി, ഒരു പത്താംക്ലാസുകാരിയും രണ്ടു പ്ലസ്വണ് വിദ്യാര്‍ഥിനിയും കണ്ണൂരില്‍ നിന്ന് ഒളിച്ചോടിയതിന് പിന്നില്‍
സൗഹൃദങ്ങളെ തെറ്റിദ്ധരിക്കുകയെന്നത് മനുഷ്യന്റെ സ്വഭാവമാണ്. പ്രത്യേകിച്ചും മലയാളികളുടെ. ഒരാണും പെണ്ണും ഒന്നു സംസാരിച്ചാലോ ഒന്നിച്ച് നടന്നാലോ തെറ്റായ ബന്ധമെന്നാണ് പലരുടെയും ചിന്ത. രണ്ടു പെണ്ണുങ്ങള് തമ്മിലുള്ള സൗഹൃദത്തിന് നല്കുന്നതാകട്ടെ മറ്റ് അര്‍ത്ഥങ്ങളും. ഇത്തരത്തില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയദൃഷ്ടിയോടെയുള്ള നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നു പെണ്‍കുട്ടികള്‍ നടത്തിയ ഒളിച്ചോട്ടമാണ് കണ്ണൂരില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. പേരാവുര്‍ സ്വദേശിനികളാണ് മൂന്നുപേരും. ഒരാള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി. മറ്റു രണ്ടു പേരും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളും. പേരാവൂരില്‍ നിന്നും കണ്ണൂര്‍ വഴി ഇവര്‍ നേരെ പോയത് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന് ക്ഷേത്രത്തിലേക്കാണ്. അവിടെ പ്രാര്‍ഥനയ്ക്കുശേഷം മൂന്നുപേരും യാത്രയ്ക്കുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടികളുടെ നീക്കത്തില്‍ സംശയം തോന്നിയ പിങ്ക് പട്രോള്‍ നീരീക്ഷണത്തില്‍ പെട്ടത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നാടുവിടാനുള്ള പുറപ്പാടാണെന്ന് മനസിലാകുന്നത്. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് തങ്ങളെ ലെസ്ബിയന്മാരായാണ് നാട്ടുകാര്‍ കാണുന്നതെന്ന് പെണ്‍കുട്ടികള്‍…
Read More