കോഴിക്കോട്: ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് പോലുള്ള സൈറ്റുകളില്‍ വാഹന, ഇലക്ട്രോണിക് ഉപകരണ വില്‍പ്പയ്ക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാര തട്ടിപ്പ്. ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. വീട്ടുപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്റീന് വഴി വിലക്കുറവില്‍ ലഭിച്ചതാണെന്നും ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇവ കൂടെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാലാണ് പകുതിവിലയ്ക്ക് നല്കുന്നതെന്നുമാണ് തട്ടിപ്പുകാര്‍ പറഞ്ഞു ഫലിപ്പിക്കുന്നത്. തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങള്‍ വിൽപ്പനയ്ക്കെന്ന പരസ്യത്തില്‍ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങള്‍ നല്‍കാതെ കബളിപ്പിക്കും. കൂടാതെ കൊറിയര്‍ ചാര്‍ജെന്ന പേരില്‍ അഡ്വാന്‍സ് തുക വാങ്ങിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഫോണിലൂടെ ഇടപാട് ഉറപ്പിക്കുകയും പണം അയച്ചു കഴിഞ്ഞാല്‍ ആ ഫോണ്‍ ഓഫ് ചെയ്തു മുങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. വിലക്കുറവെന്ന…
Read More