ചില ആളുകള്‍ നിരവധി സിനിമകളില്‍ വേഷമിട്ടാലും ആളുകളുടെ മനസ്സില്‍ ഇടംപിടിക്കണമെന്നില്ല. എന്നാല്‍ ചിലര്‍ അവരുടെ ഏതാനും നിമിഷങ്ങള്‍ നീണ്ട സിനിമാജീവിതത്തിലൂടെത്തന്നെ ആളുകളുടെ ഓര്‍മകളില്‍ തങ്ങിനില്ക്കാറുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ജോജി. ഒരു പക്ഷെ പേരുകൊണ്ട് കഥാപാത്രത്തിന്റെ മുഖം പിടിക്കിട്ടണമെന്നില്ല. മീന അവതരിപ്പിച്ച ഏയ്ഞ്ചല്‍ മേരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ജോജി. മോഹന്‍ലാല്‍ അവതരിപ്പിച്ച വര്‍ഗ്ഗീസ് ആന്റണി എന്ന കഥാപാത്രം സീമ അവതരിപ്പിച്ച സൂസന് റോയ് എന്ന സ്കൂള്‍ പ്രിന്‍സിപ്പളില്‍ നിന്ന് ഏയ്ഞ്ചല്‍ മേരിയുടെ മുന്‍കാലജീവിതം അറിയുമ്പോഴാണ് പ്രേക്ഷകര്‍ ജോജി എന്ന കഥാപാത്രത്തേയും കാണുന്നത്. ഏയ്ഞ്ചല്‍ മേരിയുടേയും ജോജിയുടേയും വിവാഹ ചിത്രങ്ങള്‍ സൂസന് റോയ് വര്‍ഗ്ഗീസ് ആന്റണിയെ കാണിക്കുന്നുണ്ട്. ആ ഫോട്ടോയില്‍ ജോജിയെ കാണുമ്പോള്‍ സുമുഖനും സുന്ദരനും പ്രശ്നക്കാരനുമല്ലെന്ന് തോന്നും. എന്നാല്‍ ജോജിയുടെ കഥകള്‍ അറിയുമ്പോള്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാകുന്നു. എല്‍പിജി സിലിണ്ടര്‍ തുറന്ന് വിട്ട്…
Read More