കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരില്‍ ഒരാള്‍ മുങ്ങി. സ്വകാര്യ ലാബില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നുകളഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരനാണ് നിര്‍ദേശങ്ങള്‍ പാലിക്കാതെ രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും. ഇവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കാണാതായ പത്ത് പേരും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ആരെയും കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. ഒരാള്‍ ഒമിക്രോണ്‍ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നല്‍കിയവര്‍ ഉള്‍പ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. വിമാനത്താവളത്തില്‍ ഒമിക്രോണ്‍ പരിശോധന ഊര്‍ജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ…
Read More