ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ. ഇക്കാരണത്താല്‍ രോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്സിന് നല്‍കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കകുയാണ്. ഇതു കൂടാതെ 12-18 വയസ്സുകാര്‍ക്കു കൂടി വാക്സിന് നല്കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് രണ്ടക്കത്തിലാണ് നില്‍ക്കുന്നത്, താമസിയാതെ ഉയര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നല്കുന്നു രാജ്യത്ത് ഇതുവരെ 126 കോടി പേര്‍ക്കാണ് കോവിഡ് വാക്സിന്…
Read MoreTag: omicron
ഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയ നിലയിലും ! താനെയില്‍ എത്തിയ 109 വിദേശികളെ കാണാനില്ല;ഒമിക്രോണ്‍ വ്യാപിക്കുമോയെന്ന് ആശങ്ക…
രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായി. മഹാരാഷ്ട്രയിലെത്തിയ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്പറേഷന് മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത്…
Read Moreഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത
കോവിഡ് 19 എന്ന പേരിനേക്കാളും ഭയപ്പെടുത്തുന്ന മറ്റൊരു പേരാണ് നാം ഇപ്പോൾ കേട്ടുവരുന്ന ഒമിക്രോൻ അഥവാ സൂപ്പർ മ്യൂട്ടന്റ് കോവിഡ് 19(Super Mutant Covid19) എന്നത്. ഒമിക്രോൺഇന്ത്യൻ വകഭേദത്ത ഡെൽറ്റ (Delta) എന്നും യുകെ വകഭേദത്തെ ആൽഫ (Alpha) എന്നും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചപ്പോൾ സാംസ്കാരികപരമായി ഒരുപാട് മുദ്രകുത്തലുകൾ ഉണ്ടാവാൻ ഇടയായി. അതിനാൽ ഗ്രീക്ക് അക്ഷരമാലയിലെ 15 ാം അക്ഷരമായ Omicron എന്ന പദം ഈ വകഭേദത്തിനായി സൂചിപ്പിക്കുന്നു. B.1.1.529 എന്ന ഈ വകഭേദം ഗൗട്ടെണ്ട് പ്രവിശ്യ, ജോഹന്നാസ്ബർഗ് സൗത്ത് ആഫ്രിക്കയിൽ നിന്ന് 2021 നവംബർ 24നാണ് കണ്ടെത്തിയത്. ജനിതക കോഡിലെ മാറ്റങ്ങൾഒരു വൈറസിന്റെ ജനിതക കോഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ/Mutation ആണ് ഇതിനെ വകഭേദം/പുതിയ ഒരു variant ആക്കി മാറ്റുന്നത്. VOC/Variant of Concern ആണ് Omicron ഉള്ളത്. ഈ വകഭേദങ്ങൾ കണ്ടെത്താൻ പ്രധാനമായും ആശ്രയിക്കുന്ന ഘടകങ്ങൾ…
Read Moreഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പടരും ! ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്…
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. നിലവിലെ പഠനങ്ങള്‍ നല്കുന്ന സൂചന ഇതാണെന്നാണ് വിദഗ്ധ സമിതി പറയുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി കേരള സര്‍ക്കാരിന് മുന്നിയിപ്പ് നല്കി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്കുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. മാസ്ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മൂന്നാം ഡോസ് വാക്സിന് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിദ്ധ്യമുള്ള സമിതികളില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും സമിതി ശുപാര്‍ശ…
Read Moreഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന് ! മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ്; കരുതലോടെ കേരളവും…
ലോകം കൊറോണയുടെ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരിക്കുമ്പോള്‍ കരുതലോടെ കേരളവും. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ പതിനാലുദിവസത്തെ ക്വാറന്റൈന് പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തിനകത്ത് ആര്‍ക്കെങ്കിലും വകഭേദം ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. നാട്ടില്‍ എത്തിയ ശേഷം ആദ്യ ഏഴുദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.…
Read More