കോട്ടയം: നഗരം ഓണത്തിരക്കിലേക്ക് അമർന്നു. നാളെ ഉത്രാടം. മറ്റെന്നാൾ തിരുവോണം. മലയാളികൾ കാത്തിരുന്ന ഓണം. പണ്ടത്തെ പോലെ അത്തം പത്തോണം ആഘോഷം ഇല്ലെങ്കിലും സംഘടനകളും ക്ലബ്ബുകളും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ വിവിധ സ്ഥലങ്ങളിൽ നടന്നു വരുന്നു. പൂക്കളമൊരുക്കുന്നത് അപൂർവ കാഴ്ചയായി മാറി. അതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള പൂവ് കച്ചവടക്കാർക്ക് ഇക്കുറി വലിയ കച്ചവടമില്ല. പോരാത്തതിന് പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞതിന്റെ ആഘാതവും. ഓണത്തെക്കുറിച്ച് അറിയണമെങ്കിൽ നഗരത്തിലേക്ക് വരണം. ഈ ദിവസങ്ങളിൽ നഗരത്തിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്കാണ്. ഓണ സാധനങ്ങൾ വാങ്ങാനും ഓണക്കോടി വാങ്ങാനുമൊക്കെ ആളുകൾ എത്തിത്തുടങ്ങി. പൊന്നുവില വാനോളം ഉയർന്നിട്ടും സ്വർണക്കടകളിലും നല്ല തിരക്കാണ്. ഓണച്ചന്തകളിൽ അത്തം മുതലേ തിരക്ക് തുടങ്ങിയതാണ്. നാളെ ഉത്രാട ദിവസം നഗരത്തിൽ നല്ല തിരക്കുണ്ടാകാനാണ് സാധ്യത. തിരക്കിനിടയിൽ പോക്കറ്റടിക്കാർ വിലസാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുമായി പോലീസ് രംഗത്തുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.…
Read MoreTag: ona kazhchakal
ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി; ഓണക്കാഴ്ചകളിലൂടെ….
ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. നഗരത്തിൽ വൻ ഓണത്തിരക്കാണ് അനുഭവപ്പെടുന്നത്. വിപണികൾ നല്ല ഉഷാറായി. തുണിക്കടകളിലാണ് ഏറ്റവും വലിയ തിരക്ക്. കലാലയങ്ങളിലും സ്കൂളുകളിലും ന്യൂജെൻ കളർഫുൾ ഓണാഘോഷമൊരുക്കി ഓണത്തെ വരവേറ്റു. അംഗനവാടികളിലും ഓണാഘോഷം കെങ്കേമമായിരുന്നു. പൂക്കളമിട്ടും ഊഞ്ഞാലാടിയും ഓണസദ്യ ഒരുക്കിയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചുമാണ് വിദ്യാർഥികളും അധ്യാപകരും ഓണം ആഘോഷിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് …
Read More