ചിങ്ങം തുടങ്ങിയാൽപ്പിന്നെ ഓണ നാളിലേക്കുള്ള ഓട്ടപ്പാച്ചിലിലാണ് ആളുകൾ. കാണം വിറ്റും ഓണം ഉണ്ണണമെന്നല്ലേ പഴമക്കാർ പറയാറുള്ളത്. അത്തം പുലർന്നാൽ പിന്നെ പത്തു ദിവസത്തേക്ക് പൂക്കളം ഇടണെന്ന ആവേശത്തിലും ആരവത്തിലുമാണ് നമ്മൾ. ഓരോ ദിവസവും ഏത് ഡിസൈനിൽ പൂക്കളം തീർക്കുമെന്ന ആശങ്കയും ചില്ലറയല്ല. പണ്ടത്തെപ്പോലെ തൊടിയിൽ നിന്നും പിച്ചിക്കൊണ്ടു വരുന്ന പൂക്കളാൽ നിർമിതമായ പൂക്കളത്തിന്റെ പ്രൗഡിയോ മഹത്വമോ ഇന്നത്തെ നൂറ്റാണ്ടിലെ ആളുകൾക്കില്ലന്ന് അക്ഷരാർഥത്തിൽ പറയാം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തയാവുകയാണ് പനച്ചിക്കലിലെ സൗമ്യ ടീച്ചർ. ടീച്ചറിന്റെ വീടിന്റെ മട്ടുപ്പാവിൽ വിടർന്നുനിൽക്കുന്ന ബന്ദിപ്പൂക്കൾ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ഇവിടെ പൂവിട്ടുനിൽക്കുന്ന മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കൾ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. പൂക്കളെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യ മഹേഷ് പരീക്ഷണം എന്ന നിലയിലാണ് ബന്ദിപ്പൂക്കൾ കൃഷി ചെയ്തത്. 240 ബന്ദിച്ചെടികളാണ് തൊടുപുഴ കാഡ്സിൽനിന്നു വാങ്ങി ഗ്രോബാഗിൽ നട്ടു വളർത്തിയത്. രണ്ടു മാസംകൊണ്ട്…
Read MoreTag: onam
തൂശനില മുറിച്ചു വച്ചു, തുന്പപ്പൂ ചോറ് വിളന്പി, ആശിച്ച കറിയെല്ലാം നിരത്തിവച്ചു… സദ്യ പൊടിപൊടിക്കാൻ നാടൻ പപ്പടം
പപ്പടം ഇല്ലാതെ ഓണസദ്യ ഇല്ല. സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ എല്ലാവരും ആദ്യം അന്വേഷിക്കുന്നത് പപ്പടമാണ്. പായസം ഇലയിലൊഴിച്ച് പപ്പടവും ചേര്‍ത്തൊരു പിടി പിടിക്കാതെ ഓണസദ്യ പൂര്‍ണമാകുകയില്ല. ഓണ നാളില്‍ പരിപ്പിനൊപ്പം പപ്പടവും പായസത്തിനൊപ്പം പഴവും പപ്പടവും ചേര്‍ത്തു കഴിക്കണമെന്നതാണ് രീതി. ഇത്തവണയും ഓണത്തിന് വലിയ പ്രതീക്ഷയിലാണ് പപ്പട തൊഴിലാളികള്‍. ഓണക്കാലവും ഉത്സവ, വിവാഹസീസണുമാണ് പപ്പട നിര്‍മാണമേഖലയെ താങ്ങി നിര്‍ത്തുന്നത്. ഉഴുന്നുമാവ് അടക്കമുള്ള ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന നാടന്‍ പപ്പടങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. കുഞ്ഞന്‍ പപ്പടങ്ങള്‍ മുതല്‍ വലുപ്പമേറിയ പപ്പടങ്ങള്‍ വരെ വിപണിയില്‍ നിറഞ്ഞു കഴിഞ്ഞു. ഓണ സീസണില്‍ ഉത്പാദനം മൂന്നിരട്ടി വരെയാണ്. ഇടവിട്ടുള്ള മഴയാണ് പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളികളെ ബാധിച്ചിട്ടുള്ളത്. പപ്പടം ഉണക്കിയെടുക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. 20 മുതല്‍ 50 രൂപ വരെയുള്ള പായ്ക്കറ്റുകളാണ് ഓണ വിപണിയില്‍ പ്രധാനമായും വിറ്റുപോകുന്നത്. 20 രൂപയുടെ പായ്ക്കറ്റില്‍ 12 എണ്ണമാണ് ഉള്ളത്.…
Read Moreഓണസീസണില്‍ കുടിച്ചു തീര്‍ത്തത് 665 കോടിയുടെ മദ്യം ! ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്ഥലം
പതിവു പോലെ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഓണക്കാലത്തെ മദ്യവില്‍പ്പന. കഴിഞ്ഞ എട്ടുദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. പ്രാഥമിക കണക്കനുസരിച്ച് ബെവ്കോയുടെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍നിന്നു മാത്രം 116 കോടി രൂപയുടെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്പ്പനകേന്ദ്രങ്ങളിലെയും മറ്റും കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 121 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. അന്തിമകണക്ക് വരുമ്പോള്‍ ഇതിലും ഏറെ മുന്നോട്ടു പോകുമെന്നാണ് ബെവ്കോ പറയുന്നത്. കഴിഞ്ഞവര്‍ഷം ഈസമയം ബെവ്കോയുടെ ഔട്ട്ലെറ്റുകള് വഴി വിറ്റത് 112.07 കോടിയുടെ മദ്യമാണ്. ഇക്കുറി ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. വിറ്റത് 1.06 കോടി രൂപയുടെ മദ്യം. 1.01 കോടി രൂപയുടെ വില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. ഇതെല്ലാം പ്രാഥമിക…
Read Moreഓണ നറുക്കെടുപ്പിന് സമ്മാനം പല ബ്രാന്‍ഡിലുള്ള വിദേശ മദ്യം ! കൂപ്പണടിച്ച് വിറ്റയാള്‍ എക്സൈസ് പിടിയില്‍
തിരുവോണം ബമ്പര്‍ എന്ന് പേരിട്ട് നറുക്കെടുപ്പ് നടത്തി സമ്മാനമായി വിദേശമദ്യം വിതരണംചെയ്യാന്‍ കൂപ്പണ്‍ പ്രിന്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബേപ്പൂര്‍ ഇട്ടിച്ചിറപ്പറമ്പ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തിനെ(36)യാണ് കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവും സംഘവും ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാന്‍ഡ് മദ്യമാണ് ഇയാള്‍ നല്‍കാനായി കൂപ്പണില്‍ അടിച്ചിരുന്നത്. ആയിരംകൂപ്പണുകളാണ് ഇയാള്‍ നറുക്കെടുപ്പിനായി അടിച്ചിരുന്നത്. അതില്‍ 700 വില്‍പ്പന നടത്താത്ത കൂപ്പണുകളും 300 എണ്ണം വില്‍പ്പന നടത്തിയതിന്റെ കൗണ്ടര്‍ഫോയിലുകളും എക്സൈസ് പിടിച്ചെടുത്തു. അബ്കാരി ആക്ട് 55 എച്ച് പ്രകാരമാണ് ഇയാളുടെപേരില്‍ കേസെടുത്തത്. ഇത്തരം കൂപ്പണുകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ അനില്‍ദത്ത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.പി. ഷാജു, വി.വി. വിനു, എം.എം. ബിബിനീഷ്…
Read Moreഓണം ലക്ഷ്യമാക്കി ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 100 കുപ്പി മദ്യം പൊക്കി എക്സൈസ് ! 72കാരന് പിടിയില്‍
ഓണം ലക്ഷ്യമാക്കി വില്‍പ്പനയ്ക്കായി കരുതിവച്ച 100 നൂറു കുപ്പി മദ്യവുമായി വയോധികന് പിടിയില്‍. മേലില പൂര്‍ണിമ നിവാസില്‍ ജനാര്‍ദ്ദന കുറുപ്പിനെയാണ്(72) കൊട്ടാരക്കര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വീടിന് പുറകുവശത്തായി ചാക്കുകളിലാക്കിയാണ് 500 മില്ലിയുടെ കുപ്പികളില്‍ മദ്യം സൂക്ഷിച്ചിരുന്നത്. അബ്കാരി കേസുകളില്‍ മുമ്പും ഇയാള്‍ പ്രതിയായിട്ടുണ്ട്. എക്സൈസ് സി.ഐ സി.ശ്യാംകുമാര്‍, ഇന്‍സ്പെക്ടര്‍ കെ.ആര്.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുന്നിക്കോട് പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ് നടത്തിയത്.
Read Moreവിലയിൽ കുറവില്ലെങ്കിലും താരം ഉപ്പേരിതന്നെ; നാടൻകായ കിട്ടാനില്ല, ഉപ്പേരിയുടെ വില സാധാരണക്കാരന്റെ കൈ പൊള്ളിക്കും
കോട്ടയം: കായ ഉപ്പേരി ഒഴിച്ചുള്ള ഓണസദ്യ മലയാളിക്ക് ആലോചിക്കാനാകില്ല. ശുദ്ധമായ വെളിച്ചെണ്ണയിൽ വറുക്കുന്ന നാടൻകായ ഉപ്പേരിക്ക് ഡിമാൻഡ് ഏറെയാണ്. എന്നാൽ കായയുടെയും വെളിച്ചെണ്ണയുടെയും വില വർധിച്ചതു മൂലം ഇത്തവണ ഉപ്പേരിക്ക് വില അൽപം കൂടുതലാണ്. കിലോക്ക് 380 രൂപയാണ്. നാടൻകായക്ക് വിപണിയിൽ 80 രൂപവരെയാണ് കിലോക്ക്. വയനാടൻ പച്ചക്കായക്ക് കിലോക്ക് 62 രൂപയാണ്. കഴിഞ്ഞവർഷം 50 രൂപയിൽ കിടന്ന ഏത്തക്കായുടെ വില ഇത്തവണ കിലോയ്ക്ക് 65 രൂപയാണ്. നാടൻ കുലകൾ ലഭിക്കാനില്ലാത്തതാണ് വില വർധിക്കാൻ കാരണം. പ്രാദേശികമായി ആവശ്യത്തിന് എത്തവാഴക്കുലകൾ ലഭിക്കാതായതോടെ മൈസൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് കുല കൂടുതലും എത്തുന്നത്. ശർക്കരയുടെ വിലയിലുണ്ടായ വ്യത്യാസവും ശർക്കര വരട്ടിക്ക് വില ഉയരാൻ കാരണമായി. ശർക്കരവരട്ടിക്കും 380 രൂപയാണ്. ചക്ക ചിപ്സ്, അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന കളിയടക്ക (ചീട) തുടങ്ങിയ വിഭവങ്ങളും ഓണവിപണിയിൽ ആവശ്യക്കാർക്കായി ഒരുങ്ങിയിട്ടുണ്ട്. അത്തം മുതൽ വിപണി…
Read Moreഓണത്തിന് പപ്പടം പൊള്ളിച്ചാൽ കൈ പൊള്ളും; വില കൂടിയാലും ഓണസദ്യയിൽ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പപ്പടം…
മാന്നാർ: ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പപ്പടം. സദ്യവട്ടങ്ങളിൽ തൂശനിലയുടെ ഓരത്ത് ഇത്തവണ പപ്പടം പൊള്ളിച്ച് വയ്ക്കണമെങ്കിൽ കൈ അല്പം പൊള്ളും. കൈ പൊള്ളിയാലും പപ്പടം ഇല്ലാതെയുള്ള ഓണസദ്യയെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാനേ വയ്യ.ഓണമെത്തിയതോടെ എല്ലാ പലവ്യഞ്ജന സാധനങ്ങൾക്കും പച്ചക്കറികൾക്കും തീവിലയാണ്. ഇതിന് ആനുപാതികമായി പപ്പടത്തിനും വില കുത്തനെ ഉയർന്നിട്ടുണ്ട്. പപ്പട വിപണിക്ക് ഉണർവുണ്ടാകുന്നത് ഓണനാളുകളിലാണ്. മൂന്നുനാലു വർഷമായി പ്രളയവും കോവിഡും പപ്പട വിപണിയെ തളർത്തിയിരുന്നു.എന്നാൽ ഇത്തവണ പ്രതീക്ഷയോടെയാണ് പരമ്പരാഗത പപ്പട നിർമാതാക്കൾ. പപ്പട നിർമാണത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുവായ ഉഴുന്നിന്റെ വിലക്കയറ്റമാണ് പപ്പടത്തിനു വില വർധിക്കാൻ കാരണമായതെന്നാണ് നിർമാതാക്കൾ പറയുന്നത്. പരമ്പരാഗതമായി നിർമിക്കുന്ന പപ്പടത്തിന് സ്വാദ് ഏറെയായതിനാൽ ആവശ്യക്കാരും ധാരാളമാണ്.എന്നാൽ വൻകിട പപ്പട നിർമാതാക്കൾ മെഷീനുകളിൽ നിർമിച്ച് വിപണിയിൽ വൻ തോതിൽ എത്തിക്കുകയും വില കുറച്ച് നൽകുകയും ചെയ്യുന്നതിനാൽ പരമ്പരാഗത പപ്പട നിർമാതാക്കളെ സാരമായി ബാധിച്ചിട്ടുണ്ട്.…
Read Moreകോവിഡ് ഇവിടുണ്ടെന്ന് ഓർ…ത്തോണം!
പ്രധാനമായും ഇപ്പോള്‍ കോവിഡ് വൈറസ് പകരുന്നത്, അടഞ്ഞ് വായുസഞ്ചാരമില്ലാത്ത മുറികളിലൂടെയും ആള്ക്കൂട്ടങ്ങളിലൂടെയുമാണ്. അതിനാല്‍ ഓഫീസുകളിലും കടകളിലും വീടുകളിലും വായുസഞ്ചാരം ഉറപ്പാക്കുക. വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ കോവിഡ് വൈറസിന് അതിവേഗം ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പകരാന്‍ കഴിയില്ല. വായുസഞ്ചാരമില്ലാത്ത മുറികളില്‍ പ്രവേശിക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം, ഒരു മീറ്റര്‍ അകലം പാലിക്കണം. മാസ്ക്കിട്ട്, ഒരു മീറ്റർ അകലം പാലിച്ച് സംസാരംതുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും മാത്രമല്ല, പരസ്പരം അകലം പാലിക്കാതെ സംസാരിക്കുമ്പോഴും കോവിഡ് വൈറസ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പകരും. അതിനാല്‍ സംസാരിക്കുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.ഒരു മീറ്റര്‍ അകലം പാലിക്കണം. മാസ്ക് താഴ്ത്തരുത്വായുസഞ്ചാരമില്ലാത്ത മുറികളിലും ഹാളുകളിലും യോഗങ്ങള്‍ സംഘടിപ്പിക്കുകയോ കൂടിച്ചേരലുകള്‍ നടത്തുകയോ ചെയ്യുന്നത് രോഗം വലിയ തോതില്‍ വ്യാപിക്കുന്നതിനു കാരണമായിത്തീരും. വിവാഹങ്ങള്‍, വിവാഹ നിശ്ചയങ്ങള്‍, മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏറ്റവും കുറച്ച് ആളുകള്‍…
Read Moreമലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കാന്‍ ‘തിരുട്ടുഗ്രാമം’ കേരളത്തില്‍ ! സൂക്ഷിക്കേണ്ടത് പുരുഷ മോഷ്ടാക്കളേക്കാള്‍ വിദഗ്ധരായ സ്ത്രീകളെ; തിരുട്ടുഗ്രാമക്കാര്‍ക്ക് കേരളം ഇഷ്ടപ്പെട്ട ഇടമാകുന്നത് ഇങ്ങനെ…
കേരളം ഓണത്തെ വരവേല്ക്കാനൊരുങ്ങുമ്പോള് മലയാളികളേക്കാള്‍ മുമ്പേതന്നെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിരിക്കുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്. മറ്റാരുമല്ല തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവര്‍. ഇത്തവണ കേരളത്തിലെത്തി വിപുലമായ മോഷണങ്ങളിലൂടെ ഓണം ഗംഭീരമാക്കാമെന്ന പ്രതീക്ഷയില്‍ ഇതിനോടകം പലരും കേരളത്തിലേക്ക് എത്തിക്കഴിഞ്ഞെന്ന വിവരമാണ് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ഓണമാഘോഷിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികള്‍ പുറത്തു പോകുമ്പോഴും മടങ്ങി വരുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി. മൊബൈലില്‍ സംസാരിച്ചും പാട്ടുകേട്ടും സ്വയംമറക്കുന്നവരെയാണു മോഷ്ടാക്കള്‍ ഉന്നംവയ്ക്കുക. പണവും മറ്റും ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ ഒളിപ്പിക്കുക. യാത്രചെയ്യുമ്പോള്‍ കൂടുതല്‍ പണം കരുതുന്നത് ഒഴിവാക്കുക. ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയുടെ കോപ്പി മാത്രം ബാഗില്‍ സൂക്ഷിക്കുക. അപരിചിതരുമായി ഇടപെടുന്നതു കഴിവതും ഒഴിവാക്കുക. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും പഴ്സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്ന് ഉറപ്പാക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പൊലീസ് മുന്നോട്ട്…
Read Moreഉത്തരവാദിത്വ ടൂറിസം; വിനോദ സഞ്ചാരികൾക്ക് നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം; പേര് ചേർക്കാൻ തിരക്ക്
കോട്ടയം: വിനോദ സഞ്ചാരികൾക്ക് നാട്ടിൻപുറങ്ങളിലെത്തി ഓണം ഉണ്ണാനും അതിനൊപ്പം നാട്ടിൻപുറത്തുള്ളവർക്ക് ഓണസമ്മാനങ്ങൾ വാങ്ങാനുമായി ഉത്തരവാദിത്വ ടൂറിസം മിഷൻ ഒരുക്കിയിരിക്കുന്ന പദ്ധതിയിൽ ജില്ലയിൽ ഇതിനോടകം 275 പേർ രജിസ്റ്റർ ചെയ്തു. പ്രളയത്തെ തുടർന്ന് താത്കാലികമായി രജിസ്ട്രേഷൻ നിർത്തിവച്ചത് കഴിഞ്ഞദിവസം വീണ്ടും പുനരാരംഭിച്ചു. വിനോദ സഞ്ചാരികൾക്കായി ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 2017ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് ‘നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം’ എന്ന സ്പെഷൽ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പ്രോഗ്രാം. അന്നു മുതൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ കിട്ടിയിരുന്നത് കോട്ടയം ജില്ലയിൽ നിന്നാണ്. ഇത്തവണ ആകർഷകമായ മാറ്റങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. താമസസൗകര്യം ഉൾപ്പെടെയുള്ള പാക്കേജുകളും പദ്ധതിയുടെ ഭാഗമായുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ 30 വരെ സംഘടിപ്പിക്കുന്ന പദ്ധതിയിൽ നാലു തരം പാക്കേജുകളാണ് ഒരുക്കുന്നത്. 15 വയസ് വരെ പ്രായമുള്ള…
Read More