തിരുവനന്തപുരം: 25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ശ്രീവരാഹം സ്വദേശി അനൂപിനാണ് കോടികളുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 30 വയസുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപറിന്റെ ഭാഗ്യമെത്തിയത്. പണം ഇല്ലാത്തതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. ശനിയാഴ്ച രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തതെന്ന് അനൂപ് പറഞ്ഞു. ‘ബംപര്‍ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടന്‍ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അന്‍പത് രൂപ കുറവുണ്ടായിരുന്നതിനാല്‍ ടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഒറ്റ…
Read MoreTag: onam bumber
‘പഞ്ചപാവം’ സെയ്തലവി ഒടുവില്‍ കുറ്റസമ്മതം നടത്തി ! സുഹൃത്തിന്റെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് ‘ബംബര്‍ അടിച്ച’ പ്രവാസി; അപ്പോള്‍ പൊതുജനം ആരായെന്ന് ജനങ്ങള്‍…
കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിച്ച കഥയിലെ നായകനായ വയനാട് പനമരം പരക്കുനി സ്വദേശി ഒടുവില്‍ താന്‍ പറഞ്ഞത് കളവാണെന്ന് സമ്മതിച്ചു. ഒന്നാം സമ്മാനം തനിക്കല്ലെന്നറിഞ്ഞിട്ടും സുഹൃത്തിനെ കബളിപ്പിക്കാന്‍ പറഞ്ഞത് കൈവിട്ട കളിയായിപ്പോയന്നും താന്‍ കാരണമുണ്ടായ വിഷമത്തില്‍ വീട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടും മാപ്പുചോദിക്കുന്നതായും ദുബായില്‍നിന്നു പകര്‍ത്തിയ വീഡിയോയില്‍ സെയ്തലവി പറയുന്നു. ദുബായ് അബുഹായിലിലെ മൂണ്‍ സ്റ്റാര്‍ വണ്‍ റസ്റ്ററന്റിലെ അടുക്കള ജീവനക്കാരനായ സെയ്തലവി ഓണം ബമ്പറുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം വരെ പറഞ്ഞുകൊണ്ടിരുന്നത്. വയനാട് നാലാംമൈല്‍ സ്വദേശി അഹമ്മദ് എന്നയാള്‍ വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്ത ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഫോട്ടോ സുഹൃത്തുക്കളെ കാണിച്ചാണ് സെയ്തലവി സമ്മാനം തനിക്കാണെന്നു പറഞ്ഞത്. സമ്മാനാര്‍ഹമായ ടിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് അഹമ്മദ് തന്നെ വഞ്ചിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സെയ്തലവി പറഞ്ഞിരുന്നു. ഗൂഗിള്‍പേയിലൂടെ 300…
Read Moreതൃപ്പൂണിത്തുറയില്‍ അടിച്ച ബംബര്‍ എങ്ങനെ ഗള്‍ഫിലുള്ള വയനാട്ടുകാരന് സെയ്തലവിയിലെത്തി ! പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലോ ? ഉയരുന്നത് നിരവധി ചോദ്യങ്ങള്‍…
കേരളം ആവേശത്തോടെ കാത്തിരുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇതിനെച്ചുറ്റിപ്പറ്റി പല സംശയങ്ങളും ഉയരുകയാണ്. ഒന്നാം സമ്മാനമായ 12 കോടിയ്ക്കര്‍ഹമായത് TE 645465 എന്ന നമ്പരിലുള്ള ടിക്കറ്റായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിനു കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നായിരുന്നു ആദ്യം വിവരം വന്നത്. ഏജന്റ് മുരുകേഷ് തേവര് വിറ്റ ടിക്കറ്റിന്റെ ഉടമ ആരെന്ന് തുടക്കത്തില്‍ കണ്ടെത്താനായതുമില്ല. അങ്ങനെ കേരളം ഭാഗ്യവാനെത്തപ്പി നടക്കുമ്പോഴാണ് ഇന്നലെ രാത്രിയോടെ ഭാഗ്യവാന് വയനാട് പനമരം സ്വദേശി സെയ്തലവിയാണെന്ന വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സെയ്തലവി ദുബായിലെ അബു ഹെയ്ലിലുള്ള റെസ്റ്റൊറന്റില്‍ ജോലി ചെയ്യുകയായിരുന്നു. സുഹൃത്ത് അഹമ്മദ് വഴി വാട്സ് ആപ്പിലൂടെയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്. ടിക്കറ്റിന്റെ പണം ഓണ്‍ലൈനായി അയച്ചു കൊടുത്തപ്പോള്‍ ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്സ്ആപ്പിലൂടെ അയച്ചു കൊടുത്തുവെന്നും…
Read More