കോട്ടയം: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുറുമണ്ണ് സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഓണസംഗമം വൈവിധ്യമായി. വീല്‍ചെയറിലും മുച്ചക്രസ്കൂട്ടറിലുമായി മുന്നൂറോളം പേരെത്തി. ഇവരെ അനുഗമിച്ച കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കുചേര്‍ന്നു. വീല്‍ചെയറുകളിലും മുച്ചക്ര സ്കൂട്ടറുകളിലുമിരുന്ന് അവര്‍ ഓണപ്പാട്ടുകള്‍ പാടി, ആശംസകള്‍ നേര്‍ന്നു. ഇവരിലേറെപ്പേരും വാഹനത്തിലിരുന്നുതന്നെയാണ് ഓണസദ്യ കഴിച്ചത്. ബന്ധുക്കളും ദയ വോളണ്ടിയേഴ്സും ഇവര്‍ക്കു വിഭവങ്ങള്‍ വിളമ്പിനല്കി. ലോട്ടറി വ്യാപാരം, മാടക്കട, കുടനിര്‍മാണം, കരകൗശല വസ്തുനിര്‍മാണം തുടങ്ങി വിവിധ ജോലികള്‍ ചെയ്ത് കുടുംബം പോറ്റുന്നവരാണ് ഇവരേറെയും. ഇതിനും സാഹചര്യമില്ലാതെ കിടക്കയില്‍ വിശ്രമിക്കുകയും വീല്‍ചെയറില്‍ ഉറ്റവര്‍ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നവരുമുണ്ട്. ഓണത്തിനു മാത്രമല്ല ക്രിസ്മസ്, വിഷു തുടങ്ങി വിവിധ ആഘോഷങ്ങളിലും വെല്ലുവിളികളെ മറന്ന് ഇവര്‍ ഒത്തുകൂടി വേദനകളും പരിമിതികളും മറന്ന് സന്തോഷം പങ്കുവയ്ക്കും. വിവിധ സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളും ഇവര്‍ക്കു വേണ്ട മരുന്നും വസ്ത്രവും…
Read MoreTag: onam item2024
ഓണക്കാഴ്ചകൾ….
‘നല്ലോണം കാണാം ഇന്നത്തെ ഉത്രാടപ്പാച്ചില്‍’… എന്തൊക്കെ വാങ്ങിയാലും എത്രത്തോളം വാങ്ങിയാലും വേണ്ടുവോളം ആയോ എന്ന വെപ്രാളപ്പാച്ചിലിൽ മലയാളികള്‍; തിരക്ക് കുറയ്ക്കാൻ നിർദേശവുമായി പോലീസും
കോട്ടയം: നാളെ തിരുവോണത്തെ വരവേല്‍ക്കാന്‍ നാട്ടിലും നഗരത്തിലും ഇന്ന് ഉത്രാടപ്പാച്ചില്‍.എന്തൊക്കെ വാങ്ങിയാലും എത്രത്തോളം വാങ്ങിയാലും വേണ്ടുവോളം ആയോ എന്ന വെപ്രാളപ്പാച്ചിലിലാണ് മലയാളികള്‍. സദ്യവട്ടങ്ങള്‍ക്കുള്ള വക മാത്രം പോരാ പൊന്നും പൂവും ഉടയാടയുമാക്കെ വാങ്ങണം. കടകമ്പോളങ്ങളില്‍ ആണ്ടുവട്ടത്തെ ഏറ്റവും പകല്ത്തിരക്ക് ഇന്നാണ്. വാഹനത്തിരക്കില്‍ നഗരങ്ങള്‍ മൈലുകളോളം വീര്‍പ്പുമുട്ടും. വീട്ടുകാരെയെല്ലാം ഒന്നിച്ചുകാണാനും പറയാനും കേള്‍ക്കാനും പറ്റുന്നത് ഓണത്തിനു മാത്രമാണല്ലോ. ഇന്നലത്തെ വിലയൊന്നുമല്ല, പഴം, പച്ചക്കറി എല്ലാറ്റിനും ഇന്നു തോന്നുംപടിയാണ് വില. വില നോക്കാതെ വാങ്ങാന്‍ രണ്ടു കൈയും നീട്ടിയാലേ തിരുവോണം കേമമാകൂ. ഏത്തക്കായ്ക്കും വാഴപ്പഴത്തിനും ചേമ്പിനും ഇഞ്ചിക്കും ചേനയ്ക്കും മാങ്ങയ്ക്കും ഇക്കൊല്ലം തീവിലയാണ്. അച്ചാറും തോരനും സാമ്പാറും അവിയലും പച്ചടി കിച്ചയും പപ്പടകവും ഉപ്പേരിയും പായസുമില്ലാതെ എന്ത് ഓണസദ്യ. പാല് മാത്രമല്ല പുളിശേരിക്കുള്ള മോരും ഇന്നേ കരുതിവയ്ക്കണം. ഉടയാടകൾക്കൊപ്പം ഓഫറുകളുടെ മായാപ്രപഞ്ചത്തില്‍ ഇലക്ട്രോണിക് സാമഗ്രികളും പാത്രങ്ങളും മറ്റും വാങ്ങാനും ഇന്നു…
Read Moreഓണം ഓണായി, ഉഷാറായി പൂവിപണി; മുല്ലപ്പൂവിനും അരളിക്കും തൊട്ടാൽ പൊള്ളുന്ന വില; മലയാളിക്ക് പൂക്കളമിടാൻ തമിഴ്നാട്ടിൽ നിന്നെത്തുന്നത് ടൺകണക്കിന് പൂക്കൾ
കോട്ടയം: ഓണം ഓണായതോടെ ഉഷാറായി പൂവിപണി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പൂവിനൊപ്പം ഇത്തവണ പ്രദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പൂവുകളും വില്‍പ്പനയ്ക്കുണ്ട്. ഓണപ്പൂക്കളങ്ങളില്‍ സാധാരണയുള്ള തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കൃഷ്ണകിരീടവും കാശിത്തുമ്പയുമൊക്കെ കിട്ടാനില്ലാതായതോടെയാണ് ജമന്തിയും ചെണ്ടുമല്ലിയും അരളിയും മറ്റു പലതരം വര്‍ണപ്പൂക്കളും അത്തപ്പൂക്കളത്തിലെ വര്ണങ്ങളായത്. വീടുകളിലും സ്ഥാപനങ്ങളും അത്തപ്പൂക്കളമൊരുക്കാന്‍ പൂവിന്റെ ആവശ്യകത കൂടിയതോടെ വിലയും ഉയര്‍ന്നു. ഇന്നും നാളെയുമായി സ്കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ഓണാഘോഷം നടക്കുകയാണ്. ഇനി തിരുവോണം വരെയുള്ള ദിവസങ്ങളില്‍ പൂക്കള്‍ക്ക് നല്ല ഡിമാൻഡാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസക്കാലമുണ്ടായിരുന്ന മഴ കേരളത്തിനുപുറമേ തമിഴ്നാട്ടലെ ഗ്രാമങ്ങളെയും ബാധിച്ചത് പൂക്കളുടെ ഉത്പാദനം കുറയുന്നതിനും ഇടയാക്കിയിരുന്നു. ഇതും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. ജില്ലയിലേക്ക് കൂടുതല്‍ പൂവെത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്. കടയനല്ലൂര്‍, പുളിയന്‍കുടി, ചെങ്കോട്ട, തെങ്കാശി ഭാഗങ്ങളിലെ പാടങ്ങളില്‍ കര്‍ഷകര്‍ വിളവെടുത്ത പൂവ് മൊത്തവ്യാപാരികള്‍ പതിവായി വാങ്ങി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. കൃഷിക്ക്…
Read Moreസൂപ്പർ ഡ്യൂപർ ഊഞ്ഞാൽ… ഓണത്തപ്പാ വാ.. ഊഞ്ഞാലാടാൻ വാ… ജോമോന്റെ റെഡിമെയ്ഡ് ഊഞ്ഞാലിന് ആവശ്യക്കാരേറുന്നു
ആലപ്പുഴ: ഊഞ്ഞാലിൽ ഓണത്തിന്റെ മധുരസ്മൃതികളിലേക്ക് ആടിരസിക്കാൻ ഇനി ഊഞ്ഞാലുകെട്ടി വിഷമിക്കേണ്ട. കെട്ടാൻ ഇടം ഉണ്ടെങ്കിൽ ജോമോന്റെ ഇൻസ്റ്റന്റ് ഊഞ്ഞാലുണ്ട്. അതുകെട്ടി ഒറ്റയ്ക്കോ കൂട്ടമായോ ഓണപ്പാട്ട് താളത്തിൽ പാടി ഊഞ്ഞാലാടി രസിക്കാം. പത്തു വർഷങ്ങൾക്കു മുമ്പാണ് ആലപ്പുഴയിൽ എം.സി. ജോസഫ് ആൻഡ് സൺസ് ജനറൽ സ്റ്റോഴ്സ് എന്ന പേരിൽ ഷോപ്പ് നടത്തുന്ന ജോമോന്റെ മനസിൽ ഊഞ്ഞാൽ ആശയം ആടിത്തെളിഞ്ഞത്. പലക കയറിൽ തുളച്ച് ചേർത്ത് ഊഞ്ഞാൽ ഉണ്ടാക്കി വിപണിയിൽ എത്തിച്ചു. അതിന്റെ വിവിധ വാർത്തകൾ പുറത്തായതോടെ ഇപ്പോൾ ജോമോന്റെ ഫോണിലേക്ക് തിരുവനന്തപുരത്തും കോട്ടയത്തുനിന്നുമൊക്കെ ഊഞ്ഞാൽ തേടി വിളികൾ. ഇപ്പോൾ ജോമോന്റെ ഓണ ഊഞ്ഞാൽ നാട്ടിൽ ഹിറ്റായിരിക്കുന്നു. പ്ലാസ്റ്റിക് കയറില്‍ മരത്തിന്റെ ഇരിപ്പിടങ്ങള്‍ പിടിപ്പിച്ച ഊഞ്ഞാലുകള്‍ക്ക് 350 രൂപ മുതല്‍ 1500 രൂപ വരെയാണു വില. തടിയുടെ ഗുണമേന്മ, കയറിന്റെ വണ്ണം, ഇരിപ്പിടത്തിന്റെ വലുപ്പം എന്നിവയനുസരിച്ചാണു വില. ഒരാള്‍ക്ക് ഇരിക്കാവുന്നതു…
Read Moreമാളുകള്‍ ഏറെയുണ്ട്… മിഠായിതെരുവ് ഒന്നുമാത്രം; ഓണക്കാലത്ത് വ്യാപാരം കൊഴുക്കും; എല്ലാവരുടെയും ബജറ്റിനനുസരിച്ചുള്ള സാധനങ്ങള്‍ ഇവിടെയുണ്ട്
കോഴിക്കോട്: മാളുകളൊക്കെ എത്ര വന്നെങ്കിലെന്താ മിഠായിതെരുവിലെ വൈബ് വേറെ എവിടെയെങ്കിലും ഉണ്ടോ… ഇല്ലെന്നതാണ് സത്യം. കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രമായ മിഠായിത്തെരുവില്‍ ഉത്സവങ്ങള്‍ എന്തുമായിക്കോട്ടെ തിരക്കിന് ഒരു കാലത്തും കുറവുണ്ടാകാറില്ല. തെരുവിലൂടെ നടന്ന വിപണിയില്‍ നിന്നും വിലപേശി സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള സുഖം മറ്റെവിടെയും കിട്ടില്ലെന്ന് സാധാരണക്കാര്‍ പറയുന്നു. എല്ലാവരുടെയും ബജറ്റിനനുസരിച്ചുള്ള സാധനങ്ങള്‍ ഇവിടെയുണ്ട്… ഒരു കടയില്‍ നിന്നും മറ്റൊന്നിലേക്ക്…അങ്ങിനെ അങ്ങിനെ, പര്‍ച്ചേഴ്സ് നീണ്ടുപോകും. ഇത്തവണയും തിരക്ക് കുറവുണ്ടാകില്ല. ഇന്നലെ മുതല്‍ തന്നെ ഓണാഘോഷം മിഠായിത്തെരുവില്‍ തുടങ്ങി കഴിഞ്ഞു. തെരുവിലൂടെ വെറുതെ നടക്കുന്നവരെപ്പോലും കടകളിലേക്ക് ആകര്ഷിക്കുന്നവിധമാണ് വിളിച്ചുപറയല്‍ ടീമിന്റെ പ്രകടനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ബുക് സ്റ്റാളുകള്‍, ഹല്‍വ കടകള്‍, കൂള്‍ ബാറുകള്‍ തുടങ്ങി തെരുവില്‍ എത്തിയാല്‍ പിന്നെ കിട്ടാത്തതായി ഒന്നിമില്ല. രാത്രിവരെ കച്ചവടം നീണ്ടുനില്‍ക്കും. വാഹനങ്ങള്‍ തെരുവിലേക്ക് കടത്തിവിടാതായതോടെ പിറകില്‍ നിന്നുള്ള ഹോണടി ഭയക്കാതെ സുഖമായി കാഴ്ചകള്‍…
Read Moreഓണമധുരവുമായി ശര്ക്കരവിപണി
കോട്ടയം: ഓണത്തിന് മധുരം പകരാന്‍ പായസം വേണം. അത് അരിപ്പായസം തന്നെ വേണമെന്ന് പലര്‍ക്കും താത്പര്യം. അരിപ്പായസം തൂശനിലയില്‍ ഒഴിച്ചുകഴിക്കുന്നതിന് രസമൊന്നുവേറെ. ഒരു പഴവും കൊറിക്കാന്‍ അല്പം ശര്ക്കരവരട്ടിയുമുണ്ടെങ്കില് എത്ര രസം. ഓണം അടുത്തതോടെ ശര്‍ക്കര വില്‍പ്പന പൊടിപൊടിക്കുകയാണ്. ശര്‍ക്കരവരട്ടി, ഇലയട, പായസം എന്നിവയ്ക്കെല്ലാം ശര്‍ക്കര വേണം. മറയൂരിന്റെ മധുരവും തനിമയുള്ള ശര്‍ക്കര വിപണിയലുണ്ട്. പന്തളം, പാലക്കാട് എന്നിവടങ്ങളില്‍നിന്നു ശര്‍ക്കര ധാരാളം വരുന്നുണ്ട്. മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ തമിഴ്നാട്ടില്‍നിന്നു വ്യാജനും വേണ്ടുവോളമുണ്ട്. 80 രൂപ നിരക്കിലാണ് ശര്‍ക്കര വില്‍പ്പന. തേനിയിൽനിന്നുമെത്തുന്നതിന് വില 60 രൂപയാണ്. ചെറുവാണ്ടൂരിലെ നാടന്‍ ശര്‍ക്കര നിര്മാണകേന്ദ്രത്തില്നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു
Read Moreഓണമെത്താറായി, വാഴയിലവിപണി സജീവം; ഒരിലയ്ക്ക് നാലര രൂപ വില; മലയാളിക്ക് ഓണസദ്യയുണ്ണാൻ വാഴയില അന്യസംസ്ഥാനത്ത് നിന്ന്
പാലാ: ഓണക്കാലം ആരംഭിച്ചതോടെ വാഴയില വിപണി സജീവമായി. നാലര രൂപയാണ് ഒരിലയുടെ വില. നാടന്‍ വാഴയിലകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ അന്യസംസ്ഥാനത്തുനിന്നുമാണ് പ്രധാനമായും വാഴയിലകള്‍ എത്തുന്നത്. ഓണം വിപണി മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ വാഴയിലകള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വിതരണക്കാരും. ഓണമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയാണ് ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ സദ്യ വട്ടങ്ങള്‍ക്കുള്ള വാഴയിലകള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇന്ന് വാഴയിലയ്ക്കും അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കമ്പം, വത്തലക്കുണ്ട്, സത്യമംഗലം, തെങ്കാശി, മൈസൂര്‍ തുടങ്ങിയ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇലകള്‍ എത്തുന്നത്. ഏറ്റുമാനൂര്‍, എറണാകുളം, തൊടുപുഴ, പൂവരണി, പൊന്‍കുന്നം, കോട്ടയം, പാലാ മേഖലകളില്‍ പ്രധാനമായും പാലായിലെ ഈറ്റക്കല്‍ ഫാംസ് ആണ് വാഴയില ചില്ലറ വില്പന ശാലകളില്‍ എത്തിക്കുന്നത്. ഒരു കെട്ടില്‍ 250 വാഴയിലകള്‍ ഉണ്ടാകും. മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായ ഓണാഘോഷത്തില്‍ വാഴയില അവിഭാജ്യഘടകമായി…
Read Moreവിപണിയില്‍ തിളച്ച് ഉപ്പേരി; വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോഗ്രാമിന് 400 മുതല്‍ 420 രൂപവരെ വില
കോട്ടയം: ഉപ്പേരിയില്ലാത്ത ഓണം സങ്കല്പിക്കാന് പോലും കഴിയില്ല. വര്‍ഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും ഉപ്പേരി വിപണി തിളയ്ക്കുന്നത് ഓണക്കാലത്താണ്. ഓണത്തിന്റെ രുചിവൈവിധ്യങ്ങളില്‍ മുന്‍പന്തിയിലാണ് വെളിച്ചെണ്ണയില്‍ വറുത്തു കോരുന്ന ഉപ്പേരിയുടെ സ്ഥാനം. എല്ലാ ഓണക്കാലത്തും ഉപ്പേരിവില വര്‍ധിക്കുന്നതു പതിവാണ്. കഴിഞ്ഞതവണത്തേക്കാള്‍ 40 രൂപ കൂട്ടിയാണ് ഇക്കുറി വ്യാപാരികള്‍ വില്‍ക്കുന്നത്. വെളിച്ചെണ്ണയുടെ വിലയാണ് ഉപ്പേരിയുടെ വില ഉയര്‍ത്തുന്നത്. തമിഴ്നാട്ടില്‍ നിന്നു വന്‍തോതില്‍ ഏത്തക്കുലകള്‍ എത്തിയതോടെ മാര്‍ക്കറ്റില്‍ ഏത്തക്കാ വില കുറഞ്ഞുനില്‍ക്കുകയാണ്. നാടന്‍ ഏത്തക്കായ്ക്ക് 35 മുതല്‍ 45 രൂപവരെ വിലയുണ്ട്. 180 മുതല്‍ 200 രൂപവരെയാണ് വെളിച്ചെണ്ണ വില. തമിഴ്നാട്ടില്‍ നിന്നും വെളിച്ചെണ്ണ എത്തുന്നുണ്ട്. ഇതിനു 160 രൂപ വരെ വിലയുണ്ട്. വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോഗ്രാമിന് 400 മുതല്‍ 420 രൂപവരെ വിലയ്ക്കാണ് പല കടകളിലും വില്പന നടത്തുന്നത്. 200 ഗ്രാം പാക്കറ്റിനു 90 രൂപ വരെയാണ്…
Read More