ജോലി ഒഴിവാക്കി ഓണ്ം ആഘോഷിക്കാന്‍ അനുവദിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് തൊഴിലാളികള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തയാറാക്കിയ സദ്യ എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഇതിനെതിരേ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു. ഒരുനേരത്തെ ആഹാരമില്ലാതെ നിരവധി ആളുകള്‍ ഈ ലോകത്ത് പട്ടിണി കിടക്കുമ്പോഴാണ് ഈ ധിക്കാരം എന്നാണ് പലരും പറയുന്നത്. കഴിക്കാനായി തയാറാക്കിയ ഓണസദ്യ, മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണു ജീവനക്കാരെ ചൊടിപ്പിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു…
Read More