ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ് റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം… പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാണ്. ബുദ്ധിവികാസത്തിനു പരിപ്പും നെയ്യുംപരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളും നല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോ ട്ടീന നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്. പോഷകങ്ങളുടെ…
Read MoreTag: onasadya
ഓണസദ്യയുടെ ഗുണങ്ങളിലൂടെ..! ഓണസദ്യ പോഷകസമ്പന്നം; പ്രതിരോധം ഉഷാർ
എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്റെ മാനം കൂടിയുള്ളതിനാൽ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം. മലയാളിയുടെ ജീവിതവും കരുതലും സ്വപ്നങ്ങളുമെല്ലാം ഓണവുമായി ബന്ധപ്പെിരിക്കുന്നു. എല്ലാം ഓണത്തിനു വേണ്ടി എന്ന മട്ടിലാണു കാര്യങ്ങൾ. പഴയ തലമുറ ഓണത്തിനു വിളവെടുക്കാൻ പച്ചക്കറികളും കാർഷികവിളകളും മാസങ്ങൾക്കു മുന്പേ നടുന്നതു പതിവായിരുന്നു. അത്തരം ഓർമകൾ കൂടിയുണ്ട് ഓണത്തിനൊപ്പം. കൂട്ടായ്മയുടെ ഓണസദ്യകുടുംബബന്ധങ്ങൾ തേച്ചുമിനുക്കി തിളക്കമാർന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുന്പോൾ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു. പണ്ടൊക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോൾ ദിവസവും സദ്യ വിളന്പുന്ന ഹോട്ടലുകൾ നാട്ടിൽ പലയിടങ്ങളിലുമായി. മിക്കപ്പോഴും ഭക്ഷണം ഒന്നു…
Read More