രക്തബന്ധമില്ലാത്തവരോടു പോലും അങ്ങേയറ്റം കരുതലും സ്‌നേഹവും കാട്ടുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ നിരുപാധിക സ്‌നേഹത്തിന് പലപ്പോഴും ദൈവം വലിയ പ്രതിഫലം നല്‍കാറുമുണ്ട്. ഇത്തരത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം തന്നെ സഹായിച്ച് കൂടെ നിന്ന സൈക്കിള്‍ റിക്ഷാക്കാരന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ എഴുതിവച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് 63 കാരിയായ വീട്ടമ്മ. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. മിനാതി പട്‌നായിക്ക് എന്ന സ്ത്രീയാണ് ഒപ്പമുണ്ടായിരുന്ന റിക്ഷാക്കാരന് തന്റെ സ്വത്തുക്കള്‍ ദാനം ചെയ്തത്. വിധവയായ സ്ത്രീയുടെ ഏക ആശ്രയം ബുദ്ധ സമാല്‍ എന്ന റിക്ഷാക്കാരനും അയാളുടെ കുടുംബവും ആയിരുന്നു. തനിക്ക് സഹായം ചെയ്തു തന്നതിനുള്ള സ്നേഹ സമ്മാനമായിട്ടാണ് കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളും ഈ സ്ത്രീ ദാനമായി നല്‍കിയത്. ‘അവന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ ഈ സ്വത്തുക്കള്‍ ഒന്നുമല്ല’ എന്നാണ് തന്റെ ദാനപ്രവൃത്തിയെ കുറിച്ച് ഈ…
Read MoreTag: one crore
അടി സക്കെ, അങ്ങനെ വരട്ടെ കാര്യങ്ങള്‍ ! സ്വപ്‌നയുടെ ലോക്കറില്‍ നിന്നു പിടിച്ചെടുത്ത ഒരു കോടി ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍; സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്നത്…
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തു വരുമ്പോള്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്മിഷന്‍” പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷനാണെന്ന വാദമാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്. ലൈഫ്മിഷന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മ്മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന്‍ തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് സ്വപ്ന സുരേഷ് ഈ നീക്കം നടത്തിയത്. അതോടെയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിരോധത്തിലാകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മ്മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ”എമിറേറ്റ്‌സ് റെഡ് ക്രസന്റ്” ഒരുകോടി ദിര്‍ഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു.…
Read Moreഹവാല,സ്വര്‍ണം, അനധികൃത സ്പിരിറ്റ് എന്നിവ ഇഷ്ടമേഖലകള്‍ ; ചുമട്ടുതൊഴിലാളിയില്‍ നിന്നും ഹൈവേക്കൊള്ളക്കാരനിലേക്ക്; കല്യാണ്‍ ജ്യൂവല്ലറിയുടെ ഒരു കോടിയുടെ സ്വര്‍ണം തട്ടിയെടുത്ത കോടാലി ശ്രീധരന്റെ വളര്‍ച്ച അവിശ്വസനീയം…
തൃശൂര്‍: കല്യാണ്‍ ജ്യൂവല്ലറിയുടെ ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നതായി കരുതുന്ന കൊള്ളസംഘത്തിന്റെ തലവന്‍ ശ്രീധരന്‍ ചില്ലറക്കാരനല്ല. ചുമട്ടുതൊഴിലാളിയായിരുന്ന ശ്രീധരന്‍ ഹൈവേക്കൊള്ളക്കാരനിലേക്ക് വളര്‍ന്നത് ഉറ്റ സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ചു കൊണ്ടായിരുന്നു. കേരളത്തില്‍മാത്രം നാല്‍പതോളം കേസുകളുണ്ട്. തമിഴ്നാട്ടില്‍ ഒമ്പത് കേസുകളും കര്‍ണാടകയില്‍ അരഡസന്‍ കേസുകളും ശ്രീധരനെതിരേ രജിസ്റ്റര്‍ ചെയ്തവയില്‍ ഉണ്ട്. പല കവര്‍ച്ചകളും പരാതിയായി പോലീസിന്റെ മുന്നില്‍ എത്താറുപോലുമില്ല. അതാണ് കൊടകരയ്ക്കുസമീപം മൂന്നുമുറി പഞ്ചായത്തിലെ കോടാലിയില്‍ ജനിച്ച ശ്രീധരന്‍ കുടുംബം പുലര്‍ത്താന്‍ ചെറുപ്പത്തിലെ തന്നെ ചുമട്ടുതൊഴിലാളിയായി. അങ്ങനെ ജീവിതം തള്ളിനീക്കിയിരുന്ന ശ്രീധരന്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന കോടാലി ശ്രീധരനായി വളര്‍ന്നത് കണ്ണടച്ചു തുറക്കുംവേഗത്തിലായിരുന്നു. ഹവാല പണം, സ്വര്‍ണാഭരണങ്ങള്‍, അനധികൃത സ്പിരിറ്റ് ഇതൊക്കെയാണ് കോടാലി ശ്രീധരന്‍ കൈവയ്ക്കുന്നതും കവരുന്നതും. കോതമംഗലത്ത് കൊട്ടാരസദൃശ്യമായ വീട്ടില്‍ കഴിഞ്ഞിരുന്ന കോടാലി ശ്രീധരനെ പിടികൂടാന്‍ കഴിഞ്ഞ ഏപ്രിലില്‍ തമിഴ്നാട് പോലീസ് സംഘം വീടു വളഞ്ഞെങ്കിലും വളര്‍ത്തുനായ്ക്കളുടെ കൂട്ടത്തെ…
Read More