ഒരു വയസുള്ള കുട്ടിയെ കാറിനുള്ളില്‍ കിടത്തിയ ശേഷം രക്ഷിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി. എന്നാല്‍ തിരികെയെത്തിയപ്പോള്‍ കാര്‍ തുറക്കാനായില്ല. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. മൂവാറ്റുപുഴ പിഒ ജംക്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലായിരുന്നു ഇത് നടന്നത്. ഏറെനേരം ശ്രമിച്ചിട്ടും ഡോര്‍ തുറക്കാനാകാഞ്ഞതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തിയത്. സംഭലവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍ കെ. എം. ജാഫര്‍ഖാന്റെ നേതൃത്വത്തിലായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. ഇത്തരത്തില്‍ മുമ്പും അപകടങ്ങള്‍ നടന്നിട്ടും പലരും ഇതേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വാസ്തവം. കുഞ്ഞുങ്ങളെ വാഹനത്തില്‍ തനിച്ചാക്കി പൂട്ടി പോകുന്നവര്‍ അറിയുന്നില്ല തങ്ങള്‍ ചെയ്യുന്നത് ഒരു പാതകമാണെന്ന്. ഇത്തരം സാഹചര്യത്തില്‍ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജന്‍ കുട്ടികള്‍ക്ക് കിട്ടില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്.…
Read More