സവാള കൃഷി ചെയ്യാനറിയാമെങ്കില്‍ ദക്ഷിണ കൊറിയയിലേക്കു വരൂ ! ശമ്പളം കണ്ടു കണ്ണുതള്ളിയ മലയാളികളുടെ തള്ളിക്കയറ്റത്തില്‍ സൈറ്റ് പണിമുടക്കി…

ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ടെന്ന് പറയാറുണ്ട്. എന്തു ജോലിയും ചെയ്യുന്നവരാണ് മലയാളികളെങ്കിലും കൃഷിയെ അത്രയ്ക്ക് സ്‌നേഹിക്കുന്നവരല്ല നമ്മുടെ നാട്ടുകാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് മലയാളികളുടെ ഒരു കൃഷിപ്രേമത്തിന്റെ കഥയാണ്. ദക്ഷിണ കൊറിയയില്‍ കൃഷി ചെയ്യാനുള്ള മലയാളികളുടെ തള്ളിക്കയറ്റം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ അപേക്ഷിക്കേണ്ട സൈറ്റ് വരെ പണിമുടക്കി. മലയാളികള്‍ എന്തിനാണ് കൊറിയയിലോട്ട് പോകുന്നത് എന്നല്ലെ ഇപ്പോള്‍ ചിന്തിക്കുന്നത്. കാരണം മറ്റൊന്നുമല്ല. ജോലിയുടെ ശമ്പളം തന്നെ. മാസം ഒരുലക്ഷം രൂപയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ കൃഷി ജോലികളിലേക്ക് 22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരമെന്നും ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. കൊറിയയുടെ ചേംബര്‍ ഒഫ് കൊമേഴ്സുമായി ചേര്‍ന്ന് നടത്തുന്ന നിയമനത്തിന് വേണ്ടി 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ 100 പേര്‍ക്ക് വരെ അവസരം…

Read More