ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ ഇഷ്ടയിടമാണ് ഇന്ത്യ. ഓരോ തട്ടിപ്പ് പിടികൂടുമ്പോള്‍ പുതിയ പുതിയ തട്ടിപ്പു രീതികള്‍ കണ്ടെത്താന്‍ തട്ടിപ്പുകാര്‍ ഉത്സാഹിക്കുന്നുമുണ്ട്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള തിരക്കില്‍ ആ നമ്പറില്‍ തന്നെ അയാള്‍ ഫോണ്‍ ചെയ്യുകയും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഈ ഓര്‍ഡറിന്റെ ബില്‍ അയക്കുന്നുണ്ടെന്നും ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കണമെന്നും തട്ടിപ്പുകാരന് നിര്‍ദേശം നല്കി. ഒടിപി നല്‍കിയതോടെ മുംബൈ സ്വദേശിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.2 ലക്ഷം നഷ്ടമായി. ഇക്കാര്യം അറിഞ്ഞതോടെ, ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.…
Read MoreTag: online
ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടിയതിന് ടീച്ചറെ പിരിച്ചുവിട്ട സംഭവം ! നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് കോടതി…
ഓണ്‍ലൈന്‍ ക്ലാസിനിടെ പലതവണ പൂച്ച കാമറയ്ക്കു കുറുകെ ചാടിയതിന് അധ്യാപികയെ പിരിച്ചുവിട്ടു. ലുവോ എന്ന ചൈനീസ് ആര്‍ട്ട് അധ്യാപികയെയാണ് ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടി എന്ന കാരണം പറഞ്ഞ് എഡ്യുക്കേഷന്‍ ടെക് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ച അധ്യാപികയ്ക്ക് അനുകൂലമായാണ് ഒടുവില്‍ വിധി വന്നത്. ലുവോയ്ക്ക് 4.7 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ലുവോ ഓണ്‍ലൈനില്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ അഞ്ച് വട്ടം പൂച്ച കുറുകെ ചാടിയെന്നായിരുന്നു കമ്പനി ലുവോയെ പിരിച്ചുവിടാനുള്ള കാരണമായി പറഞ്ഞത്. ഇതിലൂടെ അധ്യാപിക സ്ഥാപനത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നും കമ്പനി ആരോപിച്ചു. കൂടാതെ, നേരത്തെ അവര്‍ ക്ലാസിന് 10 മിനിറ്റ് വൈകി വന്ന സംഭവമുണ്ടായിരുന്നു എന്നും, ലുവോ തന്റെ ക്ലാസുകള്‍ക്കിടയില്‍ പഠിപ്പിക്കുകയല്ലാതെ മറ്റ് കാര്യങ്ങളൊക്കെ ചെയ്തു എന്നും കമ്പനി കുറ്റപ്പെടുത്തുകയും ചെയ്തു.…
Read Moreഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ആണ് ഞാന്‍ വലിയ നിലയില്‍ എത്താന്‍ കാരണം ! അനാര്‍ക്കലി മരിക്കാര്‍ പറയുന്നതിങ്ങനെ…
മലയാളി യുവാക്കളുടെ ഇഷ്ടതാരമാണ് അനാര്‍ക്കലി മരിക്കാര്‍. വിനീത് ശ്രീനിവാസന് നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഉയരെ,മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനാര്‍ക്കലി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ്…
Read Moreനാളെ മുതല്‍ ട്രെയിനുകളില്‍ ഭക്ഷണം ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാം ! ഇതിനായി പുതിയ ആപ്പ് എത്തിക്കഴിഞ്ഞു;വിവരങ്ങള്‍ ഇങ്ങനെ…
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഭക്ഷണം ലഭ്യമാക്കും. ഐആര്‍സിടിസിയുടെ ഇ- കാറ്ററിങ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക. ‘ഫുഡ് ഓണ്‍ ട്രാക്ക്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഭക്ഷണത്തിന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ടിക്കറ്റിലെ പിഎന്‍ആര്‍ നമ്പറും മറ്റ് യാത്രാ വിശദാംശങ്ങളും നല്കിയാല് ഭക്ഷണം സീറ്റിലെത്തും. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ തുടങ്ങി എല്ലാ വിഭവങ്ങളും ഇതില്‍ ലഭ്യമാണ്. ഏതു സ്റ്റേഷനില്‍ വെച്ചാണോ ഭക്ഷണം വേണ്ടതെന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവിടെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക തെളിയും. തുടര്‍ന്ന് എന്തുതരം ഭക്ഷണം വേണമെന്നും തീരുമാനിക്കാം. വില വിവരങ്ങളും ഭക്ഷണത്തോടൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കും. വില ഓണ്‍ലൈനായോ പണമായോ നല്‍കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീവണ്ടികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് റെയില്‍വേ താത്കാലികമായി നിര്‍ത്തിയിരുന്നു. പല സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അനുമതിയില്ലാതെ…
Read Moreഓണ്‍ലൈന്‍ കോണ്ടം വില്‍പ്പന കേരളത്തില്‍ പൊടിപൊടിക്കുന്നു ! ഏറ്റവും കൂടുതല്‍ കോണ്ടം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് ഈ രണ്ടു ജില്ലകള്‍…
ഓണ്‍ലൈനിലൂടെ കോണ്ടം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ടയര്‍ ത്രീ പട്ടികയില്‍ വരുന്ന നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ കോണ്ടം വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് സൈറ്റായ സ്നാപ്ഡീല്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 56 ശതമാനം ആളുകളും ടയര്‍ ത്രി പട്ടികയില്‍ ഉള്‍പ്പെടുന്ന നഗരങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെട്രോ-ഇതര നഗരങ്ങളില്‍ നിന്ന് മാത്രം ഓണ്‍ലൈനായി കോണ്ടം വാങ്ങുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തില്‍ എട്ട് എന്ന നിരക്കിലാണ് നോണ്‍-മെട്രോ നഗരങ്ങളില്‍ നിന്ന് വരുന്ന ഓര്‍ഡറുകള്‍. ഓണ്‍ലൈന്‍ കോണ്ടം വില്പനയില് മുന്‍നിരയിലുള്ള ടയര്‍ ത്രീ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് എറണാകുളവും മലപ്പുറവുമുണ്ട്. ഇതിനുപുറമേ ഇംഫാല്‍, ഹിസാര്‍, ഉദയ്പൂര്‍, മോഗ, സില്ചാര്, ഷില്ലോങ്, കാണ്‍പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോണ്ടത്തിനായി…
Read Moreജീവിച്ചിരിക്കുന്ന ആള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അടിച്ച് സ്വന്തം കുട്ടികളുടെ അമ്മ ! 12 വര്‍ഷം ഒപ്പം താമസിച്ച സ്ത്രീ ഇങ്ങനെ ചെയ്തത് സ്വത്തു തട്ടിയെടുക്കാനെന്ന് പരാതിക്കാരന്; സിപിഎം നേതാവുള്‍പ്പെടെ നാലുപേര്‍ക്കെതിരേ പരാതി
ജീവിച്ചിരിക്കുന്നയാള്‍ക്ക് ഓണ്‍ലൈനില്‍ മരണസര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി, ഗ്രാമപഞ്ചായത്തംഗം, സി.പി.എം. നേതാവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതരേ പരാതി. ചുനക്കര നടുവില്‍ നയനത്തില്‍ താമസക്കാരനായിരുന്ന ജോസ് മാര്ട്ടിന് മോറിസ് മരിച്ചതായാണ് ചുനക്കര ഗ്രാമപഞ്ചായത്തില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോസിന് ഓണ്‍ലൈനായാണ് കഴിഞ്ഞ ദിവസം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 12 വര്‍ഷം ഒപ്പം താമസിച്ച തന്റെ രണ്ടു കുട്ടികളുടെ അമ്മയായ ചുനക്കര നടുവില്‍ നയനത്തില്‍ അജിതകുമാരിയാണു മരണം രജിസ്റ്റര്‍ ചെയ്തതെന്നു ബോധ്യപ്പെട്ടതായി ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് അജിത, പഞ്ചായത്ത് മുന്‍ സെക്രട്ടറി റീത്താ പവിത്രന്, മരണത്തിന് സാക്ഷികളായി പറയുന്ന പേരുകാരായ ഗ്രാമപഞ്ചായത്തംഗം രാജേഷ്, അജിതയുടെ ബന്ധുവായ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടി ഗോപകുമാര്‍ എന്നിവര്‍ക്കെതിരേ ജോസ് നൂറനാട് പോലീസില്‍ പരാതി നല്കി. സംഭവത്തെക്കുറിച്ച് ജോസ് പറയുന്നതിങ്ങനെ…നിയമപരമായി താനും അജിതയും വിവാഹിതരല്ല. 2003…
Read More