സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഓണ്‍ലൈന്‍ ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായി വാഹനങ്ങളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയതോടെ വ്യാജന്‍മാരും രംഗത്തെത്തിയിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ ഫാസ് ടാഗ് എടുക്കുന്നവരെയാണ് വ്യാജ ഫാസ് ടാഗ് മാഫിയകള്‍ ചതിയില്‍പ്പെടുത്തുന്നത്. ഇപ്പോള്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരളാ പോലീസ്. നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് എന്ന വ്യാജേനയാണ് ഓണ്‍ലൈന്‍ വഴി വ്യാജ ഫാസ് ടാഗ് വില്‍പ്പനക്കാര്‍ തട്ടിപ്പുമായി എത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഫാസ് ടാഗ് തട്ടിപ്പുകളെ കുറിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി മുമ്പ് പലപ്പോഴായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഒറിജിനലിനെ പോലും വെല്ലുന്ന വിധത്തിലാണ് ഇപ്പോള്‍ ഓണ്‍ലൈനിലുള്ള വ്യാജ ഫാസ്റ്റാഗുകള്‍ വിലസുന്നത്. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് എന്ന തരത്തില്‍ ഫോണില്‍ ബന്ധപ്പെട്ട ശേഷം ഇവര്‍ അയച്ച് കൊടുക്കുന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടാണ് കെണിയില്‍…
Read More