ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് മടുത്തു ! തുടര്‍ച്ചയായുള്ള ക്ലാസുകളും കൂട്ടുകാരോടൊത്ത് സമയം ചെലവഴിക്കാനാവാത്തതും പല കുട്ടികളെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് നിരീക്ഷണം…

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കത്തില്‍ കിട്ടിയിരുന്ന സ്വീകാര്യത ഇപ്പോഴില്ലെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ തുറന്നുപറച്ചില്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കുന്നില്ലെന്ന് ഒട്ടുമിക്ക സ്‌കൂളുകളും വിലയിരുത്തുന്നു. തുടക്കത്തില്‍ കുട്ടികള്‍ കൗതുകപൂര്‍വം ഇതിനോട് സഹകരിച്ചെങ്കിലും തുടര്‍ച്ചയായുള്ള ക്ലാസുകളും മറ്റ് അസൈന്മെന്റുകളും കുട്ടികളില്‍ വല്ലാതെ മടുപ്പുളവാക്കുകയാണ് ചെയ്തത്. പിന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കുട്ടികളെ പിടിച്ചിരുത്തുന്ന രീതിയില്‍ ക്ലാസുകള്‍ എടുക്കാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയാത്തതും കുട്ടികളില്‍ താല്‍പര്യമില്ലായ്മ സൃഷ്ടിക്കുന്നു. ഇതു മാത്രമല്ല കൂട്ടുകാരോടൊത്ത് സമയം ചിലവിടാന്‍ പറ്റാത്തതും കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്തതും കളിക്കാന്‍ പറ്റാത്തതുമെല്ലാം കുട്ടികളെ മൊബൈല്‍ ഫോണിന് അടിമയാക്കി. ഇത്തരത്തില്‍ ഗെയിമുകളും മറ്റും കളിച്ച് പല കുട്ടികളുടെയും മനോനിലയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതായും നിരീക്ഷണമുണ്ട്. ഓണ്‍ലൈന്‍ പഠനരീതി കൂടുതല്‍ ആകര്‍ഷകമാക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഈ പരിതസ്ഥിതി മറികടക്കാനാവൂ… അതാത് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുടെ…

Read More

വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ കാല്‍വഴുതി തോട്ടില്‍ വീണു മരിച്ചു; ദാരുണ സംഭവം ഇങ്ങനെ…

വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസ് ഗണിതം ഓണ്‍ലൈന്‍ ക്ലാസ് എടുത്ത വിതുര യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനു കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്. നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്നാണ് വിവരം. രണ്ടു കിലോമീറ്റര്‍ അകലെ പാലോട് ആശുപത്രി ജംക്ഷന്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് മികച്ച അഭിപ്രായമുണ്ടായിരുന്നു. അടുത്ത ദിവസവും ഇദ്ദേഹത്തിന്റെ ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

Read More