ഓണ്‍ലൈനായി കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; ആര്‍മിയുടെ പാഴ്‌സലും പ്രതീക്ഷിച്ചിരുന്ന യുവാവിന് നഷ്ടമായത് വന്‍തുക…

ഓണ്‍ലൈന്‍ സൈറ്റിലൂടെ കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പറവൂര്‍ പെരുമ്പടന്ന സ്വദേശിയായ എബി പൗലോസ് എന്നയാളാണ് 32,000 രൂപ നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയത്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട മാരുതി സ്വിഫ്റ്റ് കാറിനായി നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാന്റീനിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് കാറിന്റെ ഉടമയാണെന്നുപറഞ്ഞ വ്യക്തി സംസാരിച്ചത്. അമിത് കുമാര്‍ എന്നു പരിചയപ്പെടുത്തിയ ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും അമിത്കുമാര്‍ എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും തനിക്ക് ഭാഷ വശമില്ലാത്തതിനാല്‍ സമീപവാസിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും എബി പരാതിയില്‍ പറഞ്ഞു. ആര്‍മിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ലൈസന്‍സ് എന്നിവ അമിത്കുമാര്‍ അയച്ചുകൊടുത്തു. വിഡിയോകോള്‍ വിളിച്ചപ്പോള്‍ സംസാരിച്ചെങ്കിലും ക്യാമ്പില്‍ നിയന്ത്രണമുണ്ടെന്ന് പറഞ്ഞ് മുഖം കാണിച്ചില്ല. കാര്‍ വാങ്ങാന്‍ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോള്‍ കോവിഡ് മൂലം ആരെയും…

Read More