മലയാള സിനിമാ-സീരിയല്‍ രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി സജീവമാണ് നടി ബീനാ ആന്റണി. ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലുമായി നമ്മളില്‍ ഭൂരിഭാഗവും കണ്ടു പരിചയിച്ചിട്ടുള്ള മുഖമാണ് താരത്തിന്റേത്. മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ട യോദ്ധ മുതല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ബീന ആന്റണി ഇപ്പോള്‍ ടിവി സീരിയലുകളില്‍ ഇത്തരത്തില്‍ അറിയപ്പെടുന്ന ബീന ആന്റണിയുടെ ചിത്രമുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത…
Read More