ഓണ്‍ലൈന്‍ മദ്യവിതരണത്തിനൊരുങ്ങി ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണും. പശ്ചിമ ബംഗാളില്‍ ഇനി മദ്യം വാങ്ങാന്‍ ആമസോണില്‍ ബുക്ക് ചെയ്താല്‍ മതി. ആമസോണ്‍ ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്ക് ചുവടു വെച്ചതു കൊല്‍ക്കത്ത വഴിയാണ്. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് ഓണ്‍ലൈന്‍ മദ്യവിതരണത്തിനുള്ള അനുമതി ആമസോണിന് നല്‍കിയിരിക്കുന്നത്. ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കമ്പനിയെ കോര്‍പ്പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി ബംഗാള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഈ വിഷയത്തില്‍ രണ്ട് കമ്പനികളും നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ, പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി ഹോം ഡെലിവറി…
Read More