കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് ! തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി പിടിയില്‍; മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപ…

ആലുവ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്ന് കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാന പ്രതിയെ ബംഗളൂരുവില്‍നിന്നും എറണാകുളം റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പിടികൂടി. കോല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്. കേരളത്തില്‍നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയില്‍ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്. ഇതില്‍ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിന് നേരിട്ട് നേതൃത്വം കൊടുക്കുന്ന ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് രാഷ്ട്രദീപികയോട് പറഞ്ഞു. തൃശൂരില്‍ മൂന്നു പേരുടെ അക്കൗണ്ടുകളില്‍ നിന്നായി 83.75 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പ് ഇങ്ങനെ ഓണ്‍ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതില്‍ നിന്നും യൂസര്‍ ഐഡിയും, പാസ് വേഡും സ്വന്തമാക്കും. തുടര്‍ന്ന് ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി…

Read More