ന്യൂഡൽഹി: പണം ഈടാക്കുന്ന ഓണ്‍ലൈൻ ഗെയിമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയികളെ നിശ്ചയിക്കുന്നതും വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതുമായ ഗെയിമുകൾക്ക് (സ്കിൽ ഗെയിമുകൾ) നിയന്ത്രണം ഏർപെടുത്താനാണ് തീരുമാനം. മുൻപ് സർക്കാർ നിയോഗിച്ച സമിതി സ്കിൽ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്താൻ ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പണം ഈടാക്കുന്ന മുഴുവൻ ഓണ്‍ലൈൻ ഗെയിമുകൾക്കും നിയമന്ത്രണം ഏർപെടുത്താൻ നിർദേശിക്കുകയായിരുന്നു. ഓണ്‍ലൈൻ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമനിർമാണത്തിന് ഓഗസ്റ്റിലാണ് കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചത്. യുവാക്കൾ ഓണ്‍ലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് നീക്കം.
Read MoreTag: online rummy
ഓണ്‍ലൈന്‍ റമ്മി നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍ ! നിയമം ലംഘിക്കുന്നവര്‍ ഉണ്ടതിന്നും…
ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. പുതിയ നിയമപ്രകാരം ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേര് തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണം. തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര് എന്‍ രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്നാട് ഗെയിമിംഗ് ആന്‍ഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം. ഐഐടി ടെക്നോളജിസ്റ്റ് ഡോ. ശങ്കരരാമന്, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് വാങ്കഡെ…
Read Moreകൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി ! നടത്തിയത് 1.75 കോടിയുടെ ഇടപാടുകള്‍; ഓണ്‍ലൈന്‍ വായ്പ തിരിച്ചടയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായി…
കൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചേലയില്‍ സ്വദേശി മലയില്‍ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ഒരു സുപ്രഭാതത്തില്‍ ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. യുവതിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിജിഷ 35 പവന് സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ്…
Read More