ഓണ്‍ലൈന്‍ സെക്‌സ് തട്ടിപ്പ് കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നതായി വിവരം.എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. മാനക്കേട് ഓര്‍ത്ത് തട്ടിപ്പിനിരയായവര്‍ ഇത് പുറത്തു പറയാത്തതാണ് തട്ടിപ്പുകാര്‍ക്ക് വളമാവുന്നത്. 24,000 രൂപ നഷ്ടമായ ഒരാള്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ പരാതിനല്‍കിയതോടെയാണ് തട്ടിപ്പ് പൊലീസ് മനസ്സിലാക്കിയത്. ഗൂഗിളില്‍ എസ്‌കോര്‍ട്ട് സൈറ്റുകള്‍ തിരയുന്നവര്‍ക്കുമുന്നില്‍ കേരളം, മലയാളി തുടങ്ങിയ പേരുകളില്‍ തുടങ്ങുന്ന വെബ്സൈറ്റുകള്‍ പ്രത്യക്ഷപ്പെടും. ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിച്ചാല്‍ ചതി ഉറപ്പ്. മലയാളികള്‍ തന്നെയാണ് ഫോണ്‍ എടുക്കുക. ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും. ഫോട്ടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇത് ഓണ്‍ലൈനില്‍ അടയ്ക്കുന്നതോടെ ഫോട്ടോ നല്‍കും. തുടര്‍ന്ന് പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നല്‍കണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാക്ക്. പതിനായിരങ്ങളാണ്…
Read More