രാത്രിയില്‍ ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓണ്‍ലൈന്‍ ടാക്സി വിളിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കു ഡ്രൈവറില്‍ നിന്ന് നേരിടേണ്ടി വന്നത് കൊടിയ അപമാനം. കാറിനകത്ത് വെച്ച് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. സംഭവത്തില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ(52) പോലീസ് അറസ്റ്റ് ചെയ്തു. പോസ്കോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാക്കനാട് കെന്നഡിമുക്കില്‍ നിന്നു കാറില്‍ കയറിയ വിദ്യാര്‍ത്ഥിനിയാണ് അപമാനത്തിനിരയായത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു. രാത്രി എട്ടുവരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്. വിദ്യാര്‍ത്ഥിനി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ രക്ഷപ്പെട്ട യൂസഫിനെ പൊലീസ് പിടികൂടുകയായിരുന്നു.
Read MoreTag: online taxi
ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് കടക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍; പദ്ധതി ആവിഷ്കരിക്കുക വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന്; പദ്ധതി ആദ്യം വരുന്നത്…
തിരുവനന്തപുരം: ഓല, ഊബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നായിരിക്കും പദ്ധതി ആവിഷ്കരിക്കുന്നത്. തൊഴില്‍ വകുപ്പിന് കീഴില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് വിവരമുണ്ട്. നേരത്തെ സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് ഇത് സംബന്ധിച്ച പദ്ധതി ആവിഷ്കരിച്ചത്. പിന്നീട് തൊഴിലാളി യൂണിയനുകളുടെ യോഗത്തില്‍ ഇത് അവതരിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ഈരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ആണ് സാങ്കേതിക സഹായം നല്കാന് ചുമതലപ്പെടുത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം തുടങ്ങുക. പദ്ധതി പിന്നീട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും അതിന് ശേഷം എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാതാ വകുപ്പാണ് നേരത്തെ തടസരഹിതമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍…
Read More