ചോദിച്ചാൽ ചങ്കു പറിച്ചുകൊടുക്കുന്നതിനപ്പുറം എല്ലാ പാസ്വേഡുകളടക്കം കൊടുക്കുന്നവരാണ് മലയാളികൾ എന്നാണ് ഉത്തരേന്ത്യൻ തട്ടിപ്പുകാർ പറയുന്നത്. അതീവരഹസ്യമായി സൂക്ഷിക്കേണ്ട പാസ് വേഡുകൾ വരെ അപരിചിതർ ചോദിച്ചാൽ പോലും ഒരു ബുദ്ധിമുട്ടും കൂടാതെ എടുത്തുകൊടുക്കുന്ന ശീലം മലയാളിക്ക് മാറുന്നില്ല. എത്രയോ തവണ ഇതുസംബന്ധിച്ച് പോലീസും മാധ്യമങ്ങളും ബോധവത്കരണം നടത്തിയിട്ടും മലയാളികൾ പഠിക്കുന്നില്ലെന്ന് ഓരോ തട്ടിപ്പുകൾ പുറത്തുവരുന്പോഴും ബോധ്യമാകുന്നു. ഒന്ന് ഓർഡർ ചെയ്താൽ എല്ലാം വീട്ടിൽ കിട്ടുമെന്ന സൗകര്യം മലയാളികളെ കൂടുതൽ മടിയൻമാരാക്കുന്നു. എല്ലാം സുഖ സൗകര്യങ്ങളും പുറത്തേക്കിറങ്ങാതെ കിട്ടുമ്പോൾ മലയാളികൾ ഇത്തരത്തിലുള്ള അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാകുകയാണ്. പുറത്തുവരുന്ന തട്ടിപ്പുകളുടെ വിവരങ്ങൾ കുറവാണെങ്കിലും ഇതിലും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് അധികാരികൾ പറയുന്നത്. സ്വന്തം ലേഖകൻ തൃശൂർ: ഹോട്ടലുകളിൽ നിന്നും മറ്റും ഓണ്‍ലൈൻ വഴി പണം തട്ടുന്ന സംഘത്തലവൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽപേരുണ്ടെന്ന് പോലീസ്. ഇവർക്കായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും സംഘാംഗങ്ങൾ ക്യാന്പു ചെയ്യുന്ന ഉത്തരേന്ത്യൻ…
Read MoreTag: online thattippu
ഹോട്ടലിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്ത് ഓണ്‍ലൈനായി പണം തട്ടി; ഉത്തരപ്രദേശ് സ്വദേശി പോലീസ് പിടിയിൽ
തൃശൂർ: ഹോട്ടലുകളിൽനിന്ന് ഓണ്‍ലൈൻ വഴി പണം തട്ടുന്ന സംഘത്തലവൻ പിടിയിലായി. ഫോണ്‍വഴി ഭക്ഷണം ഓർഡർ കൊടുത്തു ഹോട്ടലുടമയുടെ ബാങ്ക് അക്കൗണ്ട് നന്പരും എടിഎം കാർഡ് നന്പരും പാസ് വേഡും ചോർത്തിയെടുത്തു പണം തട്ടിയെടുക്കുകയായിരുന്നു. ഉത്തർപ്രദേശ് മഥുര ബിഷംഭര സ്വദേശി ദിൽബാഗ് (23) ആണു തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായത്. പട്ടാളക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തി തങ്ങളുടെ ക്യാന്പിലെ പട്ടാളക്കാർക്കു ഭക്ഷണം വേണമെന്നു ഫോണിലൂടെ പറഞ്ഞു വലിയൊരു തുകയ്ക്കുള്ള ഭക്ഷണം പാഴ്സലായി ഓർഡർ ചെയ്താണു തട്ടിപ്പിനു തുടക്കം. തയാറാക്കിയ ഭക്ഷണം കൊണ്ടുപോകാൻ ആരും എത്താതിരുന്നപ്പോൾ കടയുടമ ഭക്ഷണം ഓർഡർ ചെയ്തയാളെ വിളിച്ചു. ഡ്യൂട്ടി തിരക്കുള്ളതിനാൻ തനിക്കു വരാൻ കഴിയില്ലെന്നും വേറെ ആളെ പറഞ്ഞയയ്ക്കാമെന്നും മറുപടി നൽകി. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാട്സ് ആപ്പ് വഴി തന്നാൽ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണം അടയ്ക്കാമെന്നും വിശ്വസിപ്പിച്ച് കടയുടമയുടെ എടിഎം വിവരങ്ങളും പാസ്വേഡും…
Read More