ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു ! സമ്മാനത്തുകയടക്കം അഞ്ച് ലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും…

വിവാദങ്ങള്‍ക്കൊടുവില്‍ ഒഎന്‍വി പുരസ്‌കാരം നിരസിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീടു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരെ മലയാളം ചലച്ചിത്ര പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ കടുത്തതോടെ പുരസ്‌കാരം നല്‍കിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്വറല്‍ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈരമുത്തു പുസ്‌കാരം നിരസിക്കുന്നതായി അറിയിച്ചത്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ തന്നെയും ഒഎന്‍വിയെയും അപമാനിക്കുന്നതാണെന്നും സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കേണ്ട കാര്യമല്ലെന്നും വൈരമുത്തു പറഞ്ഞു. പുരസ്‌കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു വ്യക്തമാക്കി. വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച 17 പേരില്‍ ഒരാളായ ഗായിക ചിന്മയി ശ്രീപദ, മലയാള നടിമാരായ റീമ കല്ലിങ്കല്‍,…

Read More

കവിയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് 17 സ്ത്രീകള്‍ ! വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരേ റിമ കല്ലിങ്കല്‍…

തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരേ നടി റിമ കല്ലിങ്കല്‍ രംഗത്ത്. മീടു ആരോപണങ്ങളില്‍ വൈരമുത്തു മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 17 സ്ത്രീകള്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കാണ് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നത് എന്നാണ് ഫേയ്‌സ്ബുക്കില്‍ റിമ കുറിച്ചത്. വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള പത്രക്കുറിപ്പു പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയാണ് വൈരമുത്തുവിനെതിരെ ആദ്യം രംഗത്തെത്തിയത്. അഡ്ജസ്റ്റുമെന്റിന് തയാറല്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി. അതിനു പിന്നാലെ യുഎസില്‍ നിന്നുള്ള ഗായികയായ സിന്ധുജ രാജറാമും ആരോപണവുമായി എത്തി. 17 സ്ത്രീകളാണ് ഇതിനോടകം വൈരമുത്തുവിനെതിരേ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വളളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍,…

Read More