സോളാറില്‍ ഉമ്മന്‍ചാണ്ടി കരിഞ്ഞു വീഴുമോയെന്ന് നാളെയറിയാം ? ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ; മുന്‍മുഖ്യമന്ത്രിയെ കൂടാതെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഭീതിയില്‍

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ നാളെ നിര്‍ണായക ദിനം. സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന് വൈകിട്ട് മൂന്നിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മൂന്നര വര്‍ഷത്തിലേറെയായുള്ള പ്രവര്‍ത്തനത്തിനു ശേഷമാണ് കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. ആദ്യം ആറു മാസത്തേക്കു നിയമിച്ച കമ്മിഷന് പലപ്പോഴായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. സോളാര്‍ വിവാദത്തെ തുടര്‍ന്നു സെക്രട്ടേറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത് 2013 ഓഗസ്റ്റ് 16നു മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്. 2013 സെപ്റ്റംബര്‍ രണ്ടിനു ചേര്‍ന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 10നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു. ഒക്ടോബര്‍ 23നു റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി നിശ്ചയിച്ചു. 2014…

Read More