മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് മാസപ്പടി വാങ്ങിയ സംഭവം അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാതിരുന്നതിന് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ലെന്നും അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കുമെന്നും സതീശന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ശശിധരന് കര്‍ത്തയുടെ കമ്പനിയില്‍നിന്നു പണം വാങ്ങിയത് സംഭാവനയാണെന്നും സതീശന് വ്യക്തമാക്കി. വീണാ വിജയനെതിരെയുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് ആക്ഷേപം. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതുകൊണ്ടാണ് അടിയന്തര പ്രമേയമായി കൊണ്ടുവരാത്തത്. അഴിമതി ആരോപണം ഉന്നയിക്കാന്‍ റൂള്‍സ് ഒഫ് പ്രൊസീജിയറില്‍ മറ്റ് വഴികളുണ്ട്. അത് അവസരം കിട്ടുമ്പോള്‍ ഉന്നയിക്കുമെന്ന് സതീശന് പറഞ്ഞു. ഇന്നലെയാണ് വീണയ്ക്കെതിരായ വാര്‍ത്ത വന്നത്. ഇന്നലെ സഭയില്‍ ബില്ലുകളുടെ ചര്‍ച്ചയായിരുന്നു.…
Read MoreTag: oomman chandi
ഉമ്മന്‍ചാണ്ടിയുടെ ജീവിത വഴികള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം
1943 ഒക്ടോബർ 31:പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ട ി- ബേബി ദന്പതികളുടെ രണ്ടാമത്തെ മകനായി ജനനം. മൂത്തയാൾ അച്ചാമ്മ. ഇളയ സഹോദരൻ അലക്സ് വി. ചാണ്ട ി. പുതുപ്പള്ളി ഗവണ്മെന്റ് എൽപി സ്കൂളിലും അങ്ങാടി എംഡി എൽപി സ്കൂളിലും പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. കോട്ടയം സിഎംഎസ് കോളജിൽ പ്രീ യൂണിവേഴ്സിറ്റി. ചങ്ങനാശേരി എസ്ബി കോളജിൽ ബിഎ ഇക്കണോമിക്സ്. എറണാകുളം ലോ കോളജിൽനിന്നു ബിഎൽ. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ പഠിക്കുന്പോൾ കഐസ് യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തിൽ തുടക്കം. 1967: കെഎസ് യു സംസ്ഥാന പ്രസിഡന്റ്. എ.കെ. ആന്റണി പദവിയൊഴിഞ്ഞതിനു പിന്നാലെയാണ് ഈ പദവിയിലെത്തുന്നത്. 1969: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. 1970: പുതുപ്പള്ളിയിൽനിന്ന് ആദ്യ നിയസമഭാ തെരഞ്ഞെടുപ്പ്. സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ ഇ.എം. ജോർജിനെ 7,288 വോട്ടിനു പരാജയപ്പെടുത്തി അരങ്ങേറ്റം.…
Read Moreബന്ധുക്കളുടെ നിലപാടുകള്‍ മൂലം ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നില്ല;ചികിത്സാ പുരോഗതി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം; വീണ്ടും കത്തയച്ച് സഹോദരന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാരിന് കത്തയച്ച് സഹോദരന് അലക്സ്.വി.ചാണ്ടി. നിലവില്‍ ഉമ്മന്‍ചാണ്ടി ചികിത്സയിലുള്ള ബാംഗ്ലൂര്‍ എച്ച്സിജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണം. ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കാന്‍ വേണ്ട ക്രമീകരണം ഒരുക്കണം. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ മൂലം ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന ആരോപണവുമായി അലക്സ്.വി.ചാണ്ടി നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് മാറ്റിയത്.
Read Moreഉമ്മൻ ചാണ്ടിയെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു; ആരോഗ്യനില തൃപ്തികരം; മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ
തിരുവനന്തപുരം: നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തിയത്. ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോർജ് ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അതേസമയം ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞു. ന്യുമോണിയ ബാധയെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreപാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നു; ഒരാൾക്കെതിരെയും നടക്കാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചാരണം; മകന്റെ ഫേസ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വേദനയുളവാക്കുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും മുൻമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്കിൽ ലൈവിലാണ് ഉമ്മൻചാണ്ടി പ്രതികരണവുമായെത്തിയത്. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മകന് ചാണ്ടി ഉമ്മന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.യാതൊരു വിധത്തിലുമുള്ള വീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു അഭ്യൂഹം പരക്കാനിടയുണ്ടായ സാഹചര്യം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി എല്ലാവരെയും അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഒരാൾക്കെതിരെയും നടക്കാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.…
Read Moreഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍ ! ഷാള്‍ അണിയിച്ച് വരവേറ്റ് ഉമ്മന്‍ചാണ്ടി; മടങ്ങി വരവ് ഇക്കാരണത്താല്‍…
മിമിക്രി താരവും നടനുമായ ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍. പന്തളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഉമ്മന്‍ചാണ്ടിയാണ് ഉല്ലാസ് പന്തളത്തെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഉല്ലാസ് പന്തളത്തിന് പുറമേ മറ്റുപാര്‍ട്ടികളില്‍നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്കും കണ്‍വെന്‍ഷനില്‍ സ്വീകരണം നല്കി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു ഉല്ലാസ് പന്തളം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപനെതിരേ ഉല്ലാസ് മത്സരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പന്തളം പ്രതാപന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
Read More