ജോണ്സണ് വേങ്ങത്തടം പുതുപ്പള്ളി ഇലക്ഷന് ദിവസങ്ങൾ മാത്രം അകലമുള്ളപ്പോൾ പ്രതീക്ഷകൾ പങ്കുവെച്ച് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ… സതീശന്റെ വാക്കുകൾ ഇങ്ങനെ…പുതുപ്പള്ളിയില്‍ സ്വപ്നതുല്യമായ ലക്ഷ്യമാണുള്ളത്. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഭൂരിപക്ഷം ഉറപ്പാണ്. ഒരു ടീം വര്‍ക്കാണ് പുതുപ്പള്ളിയില്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ ചുമതല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി.ജോസഫിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. ഏകോപന ചുമതലയാണ് എനിക്കുള്ളത്. പുതുപ്പള്ളിയില്‍ ഭരണവിരുദ്ധവികാരം നിറഞ്ഞുനില്ക്കുന്നു. കുടുംബയോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ സര്‍ക്കാരിന്റെ പോരായ്മകള്‍ വിളിച്ചുപറയുന്നതു ജനങ്ങള്ത്തന്നെയാണ്. ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്ന ഒരു ജനതയാണ് പുതുപ്പള്ളിയിലുള്ളത്. ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹമെങ്ങനെ സഹതാപമാകും. സര്‍ക്കാരിന് ജനത്തോട് എന്ത് പറഞ്ഞ് വോട്ട് ചോദിക്കാന്‍ സാധിക്കും?. സര്‍വമേഖലയിലും കൈയിട്ടുവാരുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്. ഇത്രയും കഴിവുകെട്ട ഭരണവും ഭരണകര്‍ത്താക്കളെയും കേരളം കണ്ടിട്ടില്ല. സാമ്പത്തികപ്രതിസന്ധിയിലും ധൂര്ത്തിനുകുറവില്ല. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇറങ്ങിയെങ്കിലും സ്വപ്നതുല്യമായ വിജയമാണ് തൃക്കാക്കരയില്‍ ജനം നല്‍കിയത്. ഈ വിജയത്തിനുള്ളിലും ഞങ്ങളുടെ പോരായ്മകളെക്കുറിച്ചു പഠിക്കാന്‍ സാധിച്ചു.…
Read MoreTag: OOMMAN CHANDY
ഉമ്മന്‍ ചാണ്ടിക്ക് പോഷകാഹാരക്കുറവിന്റെ ക്ഷീണം; ആരോഗ്യനില പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് ഡോക്ടർമാർ
ബംഗളൂരു: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ. എച്ച്സിജി കാൻസർ സെന്ററിലെ ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻ ചാണ്ടിയെ പരിശോധിച്ചത്. ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം ആരംഭിക്കും. തുടര്‍ചികിത്സ സംബന്ധിച്ച് തിങ്കളാഴ്ച ഡോക്ടര്‍മാരുടെ യോഗം ചേരുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മൻ അറിയിച്ചു.
Read Moreമുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല ! ഹരീഷ് വാസുദേവന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി…
തനിക്കെതിരേ അഡ്വ. ഹരീഷ് വാസുദേവന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്കി കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നല്കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോയെന്നായിരുന്നു ഹരീഷ് വാസുദേവന്റെ ആരോപണം. ഹരീഷ് വാസുദേവന്റെ പേരെടുത്ത് പറയാതെ ആരോപണമുയര്‍ന്ന ചോദ്യങ്ങള്‍ എണ്ണിനിരത്തിയാണ് ഉമ്മന്‍ചാണ്ടി ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കിയത്. സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചതില്‍ തെറ്റുണ്ടെന്ന ആരോപണത്തിന് അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ലെന്നു പറഞ്ഞു കൊണ്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്… തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ആക്ഷേപം ഒന്ന്: 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ. ഉത്തരം: 2014 ഏപ്രില്‍…
Read Moreകോടതി വിധിയുടെ പേരുപറഞ്ഞ് ഈശ്വരവിശ്വാസികളെ അടിച്ചമര്‍ത്താനാണ് പിണറായി ശ്രമിച്ചത് ! ബിജെപി ജനങ്ങളെ വഞ്ചിച്ചു;യുപിഎ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
കോടതിവിധിയുടെ പേരുംപറഞ്ഞ് വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പിണറായി സര്‍ക്കാരും ഇത് അവസരമായി കണ്ട് ബിജെപിയും കളിച്ച കളിയാണ് ശബരിമല വിഷയത്തില്‍ കേരളം കലാപഭൂമിയാകാന്‍ കാരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. മോദിയ്ക്ക് അല്പമെങ്കിലും ആത്മാര്ഥതയുണ്ടായിരുന്നെങ്കില് ശബരിമല വിഷയം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ശബരിമലയില്‍ യുവതിപ്രവേശം അനുവദിക്കണമെന്നു പറഞ്ഞ് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നതു മുതല്‍ ബിജെപി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. 2007ല്‍ വി.എസ് സര്‍ക്കാര്‍ യുവതിപ്രവേശത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്കി. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്കി വിശ്വാസികള്‍ക്കൊപ്പം നിന്നത്. പിണറായി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം വിശ്വാസികളുടെ മേല്‍ അവസാന ആണിയായി. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധിയുണ്ടായത്. കോടതി വിധിയുടെ പേരുപറഞ്ഞാണ് ആക്ടിവിസ്റ്റുകളെ വേഷം കെട്ടിച്ചെത്തിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന സത്യവാങ്മൂലം മാത്രം മതി ശബരിമലയില്‍ പഴയ സ്ഥിതി…
Read Moreകുറഞ്ഞത് പത്തു ദിവസമെങ്കിലും വിശ്രമം വേണം ! ഹൃദയാഘാതം സംഭവിച്ച ബെന്നി ബെഹനാന് പകരക്കാരനാകാന്‍ ചാലക്കുടിയില്‍ ഉമ്മന്ചാണ്ടിയെത്തുമോ ? പ്രചരണ പരിപാടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് യുഡിഎഫ്…
ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതത്തെത്തുടര്‍ന്ന് പത്തു ദിവസമെങ്കിലും വിശ്രമിക്കേണ്ടി വരുമെന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഈ അവസരത്തില്‍ ബെന്നി ബെഹനാന് പകരക്കാരനായി ഉമ്മന്‍ ചാണ്ടി ചാലക്കുടിയില്‍ പ്രചരണത്തിനിറങ്ങണമെന്ന ആവശ്യം ഉയരുകയാണ്. വോട്ടെടുപ്പ് നടക്കാന്‍ കേവലം രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ പ്രചരണം മുന്നില്‍ നിന്നും നയിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തുന്നത് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകുമെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച രാത്രി പര്യടനം പൂര്ത്തിയാക്കിയെത്തിയതിന് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ബെന്നി ബെഹന്നാന് ഹൃദയാഘാതം ഉണ്ടായത്. കൃത്യ സമയത്ത് തന്നെ എത്തിക്കാനായതിനാല്‍ ബ്ലോക്ക് കണ്ടെത്തി ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുകയായിരുന്നു. അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരാനാണ് നിര്‍ദേശം. ഇതിന് പിന്നാലെ 10 ദിവസത്തെ വിശ്രമം കൂടിയാകുമ്പോള്‍ പ്രചരണത്തിന്റെ കാര്യം അവതാളത്തിലാകുമെന്ന അവസ്ഥയാണുള്ളത്. മുഖ്യപതിപക്ഷമായ സിപിഎം നേരത്തേ തന്നെ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് ഏറെ ദൂരം പ്രചരണത്തില്‍ മുമ്പോട്ട് പോകുകയും…
Read Moreഈ എയര്‍പോര്‍ട്ടിന്റെ രാജശില്പി ഉമ്മന്‍ചാണ്ടിയാണ്; ഉമ്മന്‍ചാണ്ടിയെയും കെ. ബാബുവിനെയും ഒഴിവാക്കി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് കടുത്ത അപരാധം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി…
കേരളത്തിന് മുതല്‍ക്കൂട്ടായി കണ്ണൂര്‍ വിമാനത്താവളം ഇന്ന് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടനത്തിനു ക്ഷണിക്കാഞ്ഞതാണ് നാദാപുരം കല്ലാച്ചി സ്വദേശിയായ ഫൈസലിനെ പ്രതിഷേധത്തിലേക്കു നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ നിര്‍മ്മാണം പുരോഗമിച്ചത്. ആദ്യഘട്ട ഉദ്ഘാടനവും നടത്തി. വിമാനത്താവളത്തിന് ആദ്യം അനുകൂല നിലപാട് എടുത്ത മുന്‍കേന്ദ്രമന്ത്രി ഇബ്രാഹിമിനെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചു. അപ്പോഴും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. വിഎസ് അച്യൂതാനന്ദനേയും ക്ഷണിച്ചില്ല. ഇതൊക്കെയാണ് വിമാനത്താവള ഉദ്ഘാടനത്തിനിടെ ചര്‍ച്ചയാകുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിക്കുകയാണ്. അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഫൈസല്‍ ബാനറുമായാണ് എത്തിയത്. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ഈ യാത്രികനെ തടയാന്‍ ആരും എത്തിയില്ല. പൊലീസും ഇടപെട്ടില്ല. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈസല്‍ വിമാനയാത്രയ്ക്കായി പോവുകയും ചെയ്തു. ഇതിനിടെയിലും ഉമ്മന്‍…
Read Moreഎന്തുകൊണ്ട് പോലീസുകാര്‍ ‘ഉമ്മന്‍ ചാണ്ടി’യെ മാത്രം പൊക്കിമാറ്റി ? പുറത്തു വന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നു…
മലയിന്‍കീഴ്:ഭരണം പോയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വിലയും പോയോ ? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയിന്‍കീഴ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫഌക്സ് ബോര്‍ഡുകള്‍ പോലീസ് രാത്രിയില്‍ അഴിച്ചുമാറ്റി. ഫഌക്സ് ബോര്‍ഡുകള്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കുരുവിന്‍മുകള്‍ യൂണിറ്റും കോണ്‍ഗ്രസ് മണപ്പുറം വാര്‍ഡ് കമ്മിറ്റിയും ചേര്‍ന്നു പ്രദേശവാസിയായ അശോകനു നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കാന്‍ ശനിയാഴ്ച എത്തുന്ന ഉമ്മന്‍ചാണ്ടിക്കു സ്വാഗതമേകി വച്ചിരുന്ന ബോര്‍ഡുകളാണു പോലീസുകാര്‍ പൊക്കിയത്. ഫഌക്സ് സ്ഥാപിച്ച സ്ഥലത്തിനു സമീപത്തു വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണു പൊലീസുകാരുടെ നടപടി പുറത്തുവന്നത്. ഇന്നലെ പുലര്‍ച്ചെ 2.49നു മലയിന്‍കീഴ് പൊലീസ് ജീപ്പ് ബോര്‍ഡ് വച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടില്‍ നിര്‍ത്തുന്നതും ഒരു ഹോംഗാര്‍ഡും പൊലീസുകാരും ഇറങ്ങി ഫ്ളക്സ് വലിച്ചിളക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂന്നു ബോര്‍ഡുകളും ശക്തിയായി ഇളക്കിയെടുക്കുകയും…
Read Moreഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു; ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന ജീവിതത്തെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…
കോട്ടയം: ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പം ജോലി ചെയ്ത അനുഭവങ്ങള്‍ കുറിച്ചു കൊണ്ടുള്ള ഗണ്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഉമ്മന്‍ചാണ്ടിയുടെ ജനകീയതയും സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന കഴിവും വിശദീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണു വൈറലായിരിക്കുന്നത്. എസ്.ഐയായ അമയന്നൂര്‍ ഗൗരീശങ്കരം പ്രദീപ്കുമാറാണ് ഇന്നലെ സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു മുന്നോടിയായി നവമാധ്യമങ്ങളില്‍ കുറിപ്പിട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മുഹൂര്‍ത്തമാണു ഉമ്മന്‍ചാണ്ടിയ്ക്ക് ഒപ്പമുള്ള ജോലിയെന്നു പ്രദീപ് പറയുന്നു. 1991ല്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്നപ്പോഴാണു പ്രദീപ് ഒപ്പം ചേരുന്നത്. ഉമ്മന്ചാണ്ടിയ്ക്കൊം ജോലി ചെയ്തപ്പോഴുണ്ടായ പല അനുഭവങ്ങളും പ്രദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ: ഒരിക്കല്‍ എറണാകുളത്തു നിന്നു കോഴിക്കോട്ടേക്ക് കണ്ണൂര്‍ എക്സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു സ്ത്രീയും മകന് എതിര് സീറ്റില്‍ യാത്ര ചെയ്തിരുന്നു. പിറവം ആരക്കുന്നം പാര്‍പ്പാകോട് ലക്ഷം വീട് കോളനിയിലെ ചെറുവീട്ടിലാണ് സെബിയയും മകനുമായിരുന്നു യാത്രക്കാര്‍.കൂലിപ്പണിക്കാരനായ ഭര്‍ത്താവ്…
Read Moreസാരി നോക്കി സരിതാ നായരെ ഓര്‍ത്തിരിക്കാനുള്ള കഴിവ് സോളാര്‍ കമ്മീഷനെപ്പോലെ തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
സാരി നോക്കി സരിതാ നായരെ ഓര്‍ത്തിരിക്കാനുള്ള കഴിവ് സോളാര്‍ കമ്മീഷനെപ്പോലെ തനിക്കില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടി. എന്റെ അടുക്കല്‍ വരുന്നവരെ അങ്ങനെ കാണാന്‍ എനിക്കാകില്ല. ഞാനവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ഇന്നയാള് എന്ന നിലയില്‍ ഞാന്‍ അവരെ മനസ്സിലാക്കിയിരുന്നില്ല. ബിജു രാധകൃഷ്ണന് പറഞ്ഞപ്പോഴാണ് സരിതയെന്ന ആളെക്കുറിച്ച് മനസ്സിലൊരു ചിത്രം ഉണ്ടാകുന്നത്. അവര്‍ വരികയും നിവേദനം തരികയും ചെയ്തിട്ടുണ്ടാകും. പക്ഷേ ഇന്നയാള് എന്ന നിലയില്‍ അറിയുമായിരുന്നില്ല.ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വിശ്വാസമാണ് തന്റെ ശക്തി. അന്തിമ വിധി വരുമ്പോള്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല നിയമസഭയില്‍ തന്റെ പേരുപറഞ്ഞത് എന്തോ നീക്കത്തിന്റെ ഭാഗമാണെന്നു വരുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് കണ്ടു. ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ എന്റെ പേരു പറഞ്ഞതാണ്. രമേശുമായി ബന്ധപ്പെട്ട് ഒരാക്ഷേപവും കേട്ടു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍…
Read Moreമുതലാളിമാരില്‍ നിന്നും കമ്മീഷന് കൈപ്പറ്റാന്‍ നിയോഗിച്ചു പിന്നെ ലൈംഗിക പീഡനവും; കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കളയാന്‍ സരിതയും സോളാറും വീണ്ടും ?ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് കാത്ത് ഉമ്മന്‍ചാണ്ടിയും കൂട്ടരും…
കൊച്ചി: കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാറും സരിതയും വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ നിര്‍ണായകമാവും. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന് വിധി ഒരു പക്ഷെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവിയില്‍ തന്നെ സ്വാധീനം ചെലുത്തിയേക്കാം. ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ വിധിയെ കേരളം വളരെ ഉദ്വേഗപൂര്‍വമാണ് കാത്തിരിക്കുന്നത്. ഈ മാസം 27ന് വിധി പ്രസ്താവം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. സരിത ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ ഉന്നയിച്ചിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, വ്യവസായി എം.എ യൂസഫലി, ഗൗതം അദാനി എന്നിവരില്‍ നിന്നും കമ്മീഷന് കൈപ്പറ്റുന്നതിനായി തന്നെ നിയോഗിച്ചെന്നുമാണ് സരിത സോളാര്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങള്‍. എന്നാല്‍ സരിതയുടെ അഭിഭാഷകന് ആളുര് വിസ്തരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാല്‍ സരിത സമര്‍പ്പിച്ചിട്ടുള്ള തെളിവുകള്‍ പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ പൊളിച്ചടുക്കുന്നതാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കമ്മീഷന്റെ കണ്ടെത്തലുകള്‍ 27ന് നടക്കുന്ന വിധിപ്രസ്താവത്തില്‍…
Read More