തിരുവനന്തപുരം: ഒന്നരവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായിരുന്നു സരിതാ. എസ്. നായര്‍.സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സരിത എസ് നായര്‍,ആ പഴയ വിവാദനായികയല്ല ഇന്നത്തെ സരിത. സോളാര്‍ കേസ് വാര്‍ത്താ താരം ഇപ്പോള്‍ ചലച്ചിത്രനടിയാണ്. തീര്‍ന്നില്ല, മുന്‍മന്ത്രി ഓഹരി ഉടമയായ ചാനലില്‍ അവതാരക, എഴുത്തുകാരി തുടങ്ങി ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വരെ കൈയ്യടക്കിയ ബിസിനസ് മേഖലയിലും സരിത തന്റെ കൈമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ശരിക്കും ഒരു ഗ്ലാമര്‍ ജീവിതം. പണം നല്‍കി കേസുകള്‍ പലതും ഒതുക്കി തീര്‍ത്തു. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സോളാര്‍ തട്ടിപ്പില്‍ മാത്രം 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. എന്നാല്‍, കോടികളുടെ കടം സരിത ഒത്തുതീര്‍ത്തുകഴിഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ അടയ്ക്കപ്പെട്ട സരിതയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖരുമായുള്ള ബന്ധം…
Read More