കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമെത്തി രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്കുപോലും ഏറെ പരിചിതനായിത്തീര്ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അനാരോഗ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പോലും അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.വി.ബാലകൃഷ്ണന് വൈദ്യുതാഘാതമേറ്റു മരിച്ച സമയത്ത് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി എത്തിയിരുന്ന ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ രാത്രി വൈകി നൂറു കിലോമീറ്ററോളം യാത്രചെയ്ത് ബാലകൃഷ്ണന്റെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറക്കാനാകാത്ത അനുഭവമാണ്. ജില്ലയുടെ ചിരകാലാഭിലാഷമായിരുന്ന നിരവധി വികസന സ്വപ്നങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കൈയൊപ്പ് ചാര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. എല്ലാ മാനദണ്ഡങ്ങളുമുണ്ടായിരുന്നിട്ടും ജില്ല രൂപീകരിച്ച് കാല്‍നൂറ്റാണ്ടോളം കാലം രണ്ടു താലൂക്കുകളിലൊതുങ്ങിയ കാസര്‍ഗോഡിന്റെ മലയോര മേഖലയില്‍ വെള്ളരിക്കുണ്ടിലും വടക്കന്‍ മേഖലയില്‍ മഞ്ചേശ്വരത്തും രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. ജില്ലയുടെ മലയോരമേഖലയ്ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും…
Read MoreTag: oommanchandi
ഉത്തരമലബാറിനും ജനപ്രിയന് ! വിട്ടുവീഴ്ചയില്ലാത്ത വികസന നായകന്
സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരിലും മലയോര പ്രദേശങ്ങളിലും വികസനം വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലാണെന്നു തെളിയിച്ച മുന്‍ മുഖ്യമന്ത്രിയാണ് അന്തരിച്ച ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഏറെയാണ്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലയളവിലാണ്. ഇരിക്കൂര്‍ മണ്ഡലത്തിലൂടെയുള്ള 50 കിലോമീറ്റര്‍ ദൂരത്തിന് 232 കോടി രൂപയാണു മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അനുവദിച്ചത്. മലയോര മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുവാന്‍ മലയോര ഹൈവേയ്ക്ക് കഴിഞ്ഞു. തളിപ്പറന്പ്-മണക്കടവ്-കൂര്‍ഗ് റോഡ് യാഥാര്‍ഥ്യമാക്കിയതും ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരിക്കുന്പോഴാണ് ബജറ്റില്‍ കൂര്‍ഗ് റോഡിനു വേണ്ടി തുക വകയിരുത്തിയത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുക അനുവദിക്കുകയും ചെയ്തു. മലയോര ഹൈവേയും കൂര്‍ഗ് റോഡും യാഥാര്‍ഥ്യമായതോടെ ഒട്ടേറെ വികസന പദ്ധതികളാണ് മലയോര മേഖലയിലേക്ക് കടന്നുവന്നത്. കെ.സി. ജോസഫ് എംഎല്‍എ ആയിരുന്നപ്പോള്‍ ഇരിക്കൂര്‍ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി നിരവധി കാര്യങ്ങളാണ് മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും…
Read Moreഇത്രയും ഗതികെട്ട കള്ളന്മാര് വേറെയുണ്ടോ ! മോഷണം ലൈവായി വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത കള്ളന്മാര് പിടിയില്‍
പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച കുട്ടിക്കള്ളന്മാര് ഒരിക്കലും വിചാരിച്ചു കാണില്ല ഇങ്ങനെയൊരു പണികിട്ടുമെന്ന്. സംശയാസ്പദമായ സാഹചര്യത്തില്‍ പള്ളിക്ക് സമീപം നിന്ന രണ്ടുപേരെ നേരത്തെ തന്നെ പള്ളിമേടയിലിരുന്ന് വികാരി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പള്ളിയകത്ത് കയറി ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വികാരി പള്ളിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കള്ളന് വന്നു കുത്തിത്തുറക്കുന്നു എന്നും കഴിയുന്നവര്‍ പള്ളിയില്‍ എത്തുകയെന്നും വികാരിയുടെ ശബ്ദസന്ദേശവും. പെട്ടന്നു തന്നെ ഇടവകക്കാര് ഉള്‍പ്പടെയുള്ള നൂറ് കണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ മോഷ്ടാക്കാള്‍ പെട്ടു. പ്രതികളെ തടിയിട്ടപറമ്പ് പോലീസിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പക്കല്‍ നിന്നു കണ്ടെടുത്ത ബൈക്ക് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നുമോഷണം പോയതാണെന്നും തെളിഞ്ഞു. ഇതില്‍ സെന്‍ട്രല്‍ പോലീസ് കേസ്…
Read Moreഅനുകരിക്കാനാവാത്ത വ്യക്തിത്വം ! വിപ്ലവകരമായ ഭരണപരിഷ്കാരങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടി
തിരുവനന്തപുരം: കേരളത്തിൽ ഉമ്മൻ ചാണ്ടി എന്ന പേര് ഒരേ ഒരാൾക്കു മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതവും അതേപോലെ പകരം വയ്ക്കാനാവാത്തതും അനുകരിക്കാനാവാത്തതുമായിരുന്നു. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളും ആക്ഷേപങ്ങളുടെ കല്ലേറും അദ്ദേഹം തികഞ്ഞ നിർമമതയോടെ സ്വീകരിച്ചു. തന്നെ ആക്രമിച്ചവരോടും അദ്ദേഹം പറഞ്ഞത് ആരോടും പകയില്ല എന്നാണ്. ഭരണരംഗത്തും വേറിട്ട വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. 2004 ഓഗസ്റ്റ് 31നാണ് അദ്ദേഹം കേരളത്തിന്റെ 19-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണരംഗത്ത് നിരവധി മാറ്റങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലമുണ്ടായി. കുറഞ്ഞ ചെലവിൽ രാജ്യാന്തര വിമാന സർവീസ് കേരളത്തിൽ നിന്ന് ആരംഭിച്ചതും പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ പണി തുടങ്ങിയതും അദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പിട്ടതും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും കണ്ണൂരിൽ വിമാനം പറത്തിയതും കൂടാതെ…
Read Moreപകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല; ജനങ്ങൾക്കായി എന്നും തുറന്നുകിടന്ന പുതുപ്പള്ളി ഹൗസ്
എം. സുരേഷ്ബാബു തിരുവനന്തപുരം: പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആളും ആരവവുമായി നിറഞ്ഞ് നിന്നിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസ് ശോകമൂകം. കഴിഞ്ഞ നാൽപ്പത്തിരണ്ട ് വർഷക്കാലമായി ഉമ്മൻചാണ്ട ി താമസിച്ച വസതിയാണ് ജഗതി സുദർശൻനഗറിലെ പുതുപ്പള്ളി ഹൗസ്. പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള ആത്മബന്ധമാണ് തന്റെ വസതിക്കും മണ്ഡലത്തിന്റെ പേര് നാമകരണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വന്തം വീടിന്റെ പേര് മണ്ഡലത്തിന്റെ പേരാക്കി മാറ്റിയ ആദ്യ ജനപ്രതിനിധി എന്ന ബഹുമതിയും അദ്ദേഹത്തിന് മാത്രം സ്വന്തമാണ്. എന്നും ജനങ്ങളോടൊപ്പം അടുത്തിടപഴകിയിരുന്ന ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി ഹൗസിൽ ഏത് സമയത്തും ആർക്കും കടന്ന് ചെല്ലാനായി അനുവാദം നൽകിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെ അവഗണിച്ചായിരുന്നു അദ്ദേഹം പുതുപ്പള്ളി ഹൗസിന്റെ വാതായനങ്ങൾ ജനങ്ങൾക്കായി തുറന്നിട്ടിരുന്നത്. ആറരവർഷക്കാലം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ കൂടുതൽ വർഷവും അദ്ദേഹം താമസിച്ചിരുന്നത് പുതുപ്പള്ളി ഹൗസിലായിരുന്നു. പിന്നീട് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് താമസം മാറിയെങ്കിലും പുതുപ്പള്ളി ഹൗസ്…
Read More