ന്യൂഡല്‍ഹി: രാഷ്ട്രീയ അനശ്ചിതത്വം തുടരുന്ന മാലദ്വീപിലേക്കാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍. പ്രസിഡന്റ് അബ്ദുള്ള യമീന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുന്നത് വിഷയത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണ്. മുമ്പും ഇത്തരം പ്രതിസന്ധികള്‍ എത്തിയപ്പോള്‍ ഇന്ത്യ മാലദ്വീപിന്റെ രക്ഷയ്ക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഇടപെടല്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുമെന്ന ചൈനയുടെ നിലപാടിലൂടെ വിഷയം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ചൈനയുടെ ഇടപെടലോടെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നിലപാടിനായി കാക്കുകയാണ്. മുമ്പ് രാഷ്ട്രീയ അട്ടിമറിയുടെ വക്കിലെത്തിയ മാലദ്വീപിനെ രക്ഷിച്ചത് ഇന്ത്യയുടെ ഇടപെടലായിരുന്നു. ഇത്തരമൊരു ഇടപെടലാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇത്തവണയും പ്രതീക്ഷിക്കുന്നത്. ചൈനയ്ക്ക് തിരിച്ചടി നല്കാന് ഇത് അത്യാവശ്യമാണെന്ന് അമേരിക്ക കരുതുന്നുണ്ട്. ഇന്ത്യന്‍ നഗരമായ ചെന്നൈയില്‍ നിന്നും 1300 കിലോ മീറ്റര്‍ അകലെയാണ് ദ്വീപരാഷ്ട്രമായ മാലദ്വീപിന്റെ സ്ഥാനം. ഏറെ കാലത്തെ ബന്ധമാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. മാലദ്വീപില്‍ നിന്നും നിരവധി…
Read More