കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെത്തുടര്ന്ന് രാജ്യവ്യാപക പരിശോധനയുമായി സിബിഐ. 20 സംസ്ഥാനങ്ങളിലെ 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്റര്‍പോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ‘ഓപറേഷന് മേഘചക്ര’ എന്ന പേരിലാണ് റെയ്ഡ്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചവരെ പിടികൂടുന്നതിനാണിത്. സിംഗപ്പൂരില്‍ നിന്നുള്ള ഇന്‍ര്‍പോള്‍ റിപ്പോര്‍ട്ടും കഴിഞ്ഞ വര്‍ഷം നടന്ന ‘ഓപറേഷന് കാര്‍ബണ്‍’ അടിസ്ഥാനത്തിലുമാണ് പരിശോധന. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്ക്കുന്നവരെ പിടികൂടാന്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഓപറേഷന് കാര്‍ബണ്‍ നടന്നത്. ഇന്ത്യക്കാര്‍ക്ക് പുറമേ പാകിസ്താന് (36), കാനഡ (35), അമേരിക്ക (35), ബംഗ്ലാദേശ് (31), ശ്രീലങ്ക (30), നൈജീരി (28), അസെര്‍ബെയ്ജാന്‍ (27), യെമന്‍ (24), മലേഷ്യ…
Read More