സംസ്ഥാനത്ത് ഓപ്പറേഷന് പി ഹണ്ട് പുരോഗമിക്കുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്ന് ഇന്റലിജന്‍സ് ഐജി പി.പ്രകാശ് പറഞ്ഞു. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ടെന്നും പോലീസ് കണ്ടെത്തി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടുന്ന 270 ഉപകരണങ്ങള്‍ കണ്ടെത്തി. ഇതില്‍ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, മോഡം, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ് എന്നിവ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന് പി ഹണ്ടില്‍, ഇടുക്കിയില്‍നിന്നു പിടിയിലായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അയല്‍വാസിയായ 12 വയസ്സുകാരിയുടെ നഗ്നദൃശ്യങ്ങള്‍ ആയിരുന്നു. ഇതേ ദൃശ്യങ്ങള്‍ ഇയാള്‍ മറ്റു പല ഗ്രൂപ്പുകളിലേക്കും കൈമാറിയിട്ടുമുണ്ട്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ചോദ്യംചെയ്യലില്‍ യുവാവ് സമ്മതിച്ചു.…
Read MoreTag: operation p hunt
മൊബൈലില്‍ നിറയെ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ! ബേക്കറി ജീവനക്കാരന് അറസ്റ്റില്‍; പോക്സോ കേസ്
കുട്ടികളുടെ നിരവധി അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുതുക്കാട് ബേക്കറി ജീവനക്കാരനായ മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടന്‍ ഷാഫിയാണ് (28) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് പി ഹണ്ട് പരിശോധനയുടെ ഭാഗമായിരുന്നു നടപടി. മലപ്പുറം സൈബര്‍ സെല്ലില്‍ നിന്നുള്ള വിവരത്തെത്തുടര്‍ന്നാണ് പിടിച്ചത്. പുതുക്കാട് എസ്എച്ച്ഒ യുഎസ് സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreസൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ! ഓപ്പറേഷന് പി ഹണ്ട് ശക്തമാകുന്നു; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 500 പേര് നിരീക്ഷണത്തില്‍…
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയുള്ള ഓപ്പറേഷന് പി ഹണ്ട് ശക്തമാകുന്നു. ഇത്തരത്തില്‍ ബാല ലൈംഗിക ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 500 പേര്‍കൂടി നിരീക്ഷണത്തിലായിരിക്കുകയാണ്. സംസ്ഥാന പൊലീസിന്റെ സിസിഎസ്ഇ (കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍) നിരീക്ഷണത്തിലാണ് 16 മുതല്‍ 70 വയസ്സ് വരെയുള്ളവരെ നിരീക്ഷിക്കുന്നത്. കോവിഡ് കാലത്ത് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതായാണ് വിലയിരുത്തുന്നത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കാനും വഴിയൊരുക്കി. കഴിഞ്ഞ ദിവസം നടത്തിയ പി ഹണ്ടില്‍ 465 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐടി പ്രഫഷനലുകളും ഡോക്ടറും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 41 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടര വര്‍ഷത്തിനുളളില്‍ നടത്തിയ റെയ്ഡുകളില് മൊത്തം 525 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ 16 മുതല്‍ 70 വയസ്സ് പ്രായമുളളവരാണുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് കുടുങ്ങുമെന്ന് വ്യക്തമാക്കുന്നതാണ്…
Read Moreഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങി 13കാരന് ! പയ്യന് അശ്ലീല വീഡിയോകള്‍ കണ്ടത് അച്ഛന്റെ ഫോണില്‍;നെന്മാറയില് നടന്ന സംഭവം ഇങ്ങനെ…
ഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങി പതിമൂന്നുകാരന്. നെന്മാറ സ്വദേശിയായ പയ്യനാണ് കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷനില്‍ കുടുങ്ങിയത്. അച്ഛന്റെ ഫോണില്‍ നിന്നാണ് ബാലന് അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചത്. സൈബര്‍ പോലീസ് വിദഗ്ധരുടെ നിരീക്ഷണത്തിലാണ് മൊബൈല്‍ ഐ.പി വിലാസം ഉപയോഗിച്ച് പതിമൂന്നുകാരനെ പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ ക്ലാസിനായി ഉപയോഗിക്കുന്ന ഈ ഫോണ്‍ വിവര ശേഖരണത്തിനായി പോലീസ് പിടിച്ചെടുത്തു. ഇത്രയും പ്രായം കുറഞ്ഞ കുട്ടി പി ഹണ്ടില്‍ കുടുങ്ങുന്നത് ഇത് ആദ്യമായാണ്.
Read Moreകുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ! 350 പേര് പോലീസിന്റെ നിരീക്ഷണത്തില്‍; കുറ്റവാളികളെ പിടികൂടാന്‍ നൂതന സാങ്കേതിക വിദ്യ ആവിഷ്ക്കരിച്ച് പോലീസ്; വരും ദിവസങ്ങളില്‍ നിരവധിപേര്‍ അറസ്റ്റിലായേക്കും…
ബാലലൈംഗികത ഇന്റര്‍നെറ്റില്‍ പരതുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും അപ് ലോഡ് ചെയ്യുന്നവര്‍ക്കും ഇനി കിട്ടുക എട്ടിന്റെ പണി. കേരള സൈബര്‍ ഡോമും കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ വിഭാഗവും ചേര്‍ന്ന് 350ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പോലീസ് നടപടി. ഡാര്‍ക്ക്നെറ്റ് വെബ്സൈറ്റുകളിലൂടെയും രഹസ്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിലും സ്ഥിരമായി കുട്ടികളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയുമാണ് പൊലീസ് നിരീക്ഷിക്കുന്നത്. നോട്ടപ്പുള്ളികളുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും നിരീക്ഷണത്തിലാണ്. ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ വിവര ശേഖരത്തിന് പിന്നാലെ ഓപറേഷന് പി ഹണ്ട് എന്ന പേരില്‍ കേരളത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പേരെ അറസ്റ്റ്…
Read Moreഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങി അപ്രതീക്ഷിത മീനുകള്‍ ! അറസ്റ്റിലായത് ഐടി വിദഗ്ധരടക്കം 41 പേര്;പിടിച്ചെടുത്തത് നിരവധി ഉപകരണങ്ങള്‍; റെയ്ഡ് തുടരുമ്പോള്‍ ഞെട്ടലോടെ കേരളം…
കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആസ്വദിക്കുകയും ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സൈബര്‍ ഡോമും കേരള പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലേക്ക് എത്തിയത്. ഡാര്‍ക്ക് നെറ്റില്‍ അടക്കം കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഘമാണ് അറസ്റ്റിലായത്. ‘ഓപറേഷന് പി ഹണ്ട്’ എന്ന പേരില്‍ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഐ.ടി രംഗത്തെ വിദഗ്ധരടക്കം 41 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 326 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത്. എന്നാല്‍ മലപ്പുറത്താണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മലയാളികളായ കുട്ടികളുടെ ചിത്രങ്ങളാണ് സംഘം പ്രചരിപ്പിച്ചിരുന്നത്. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. വരും ദിവസങ്ങളില്‍ റെയ്ഡ്…
Read Moreസോഷ്യല്‍ മീഡിയയില്‍ അശ്ലീലം തിരയുന്നവര്‍ സൂക്ഷിക്കുക…പണി കിട്ടും ! വാട്സ് ആപ്പും ടെലിഗ്രാമുമുള്പ്പെടെയുള്ള നൂറുകണക്കിന് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; ഓപ്പറേഷന് പി ഹണ്ടിന്റെ അടുത്തഘട്ടം തുടങ്ങി…
സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീലം പരതുന്നവര്‍ക്ക് പണികിട്ടും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയുകളും വ്യാപകമായി പ്രചരിക്കുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായാണു പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. സൈബര്‍ ഡോം നടത്തുന്ന ഓപ്പറേഷന് പി ഹണ്ടിന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ മാത്രമായി ഇരുനൂറോളം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണു നിരീക്ഷണത്തിലുള്ളത്. വാട്സ്ആപ്പ് – ടെലഗ്രാം ഗ്രൂപ്പുകളെയാണ് ഇന്റര്‍പോളിന്റെ നിര്‍ദേശാനുസരണം സൈബര്‍ സെല്‍ നിരന്തരം നിരീക്ഷിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കോട്ടയത്തു നിന്നും പതിനഞ്ചു പേരെ അറസ്റ്റു ചെയ്യുകയും, കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പരിശോധനയുടെ രണ്ടാം ഘട്ടം സംസ്ഥാന തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്റര്‍പോള്‍ നല്കിയ 200 ഗ്രൂപ്പുകളുടെ പട്ടിക സൈബര്‍ ഡോം നിരീക്ഷിക്കുന്നത്.കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ക്രിമിനല്‍ക്കുറ്റമാണ്. ഇതിനൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതും കണക്കാക്കുന്നത്.…
Read Moreപ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് ! കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടാകുമെന്ന് പോലീസ്;കുട്ടികളെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി …
മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്നതായി ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ഓപ്പറേഷന് പി ഹണ്ടിലൂടെയാണ് സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളടക്കം കണ്ടെത്താനായത്. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായോയെന്ന് അറിയാന്‍ അവരെ കണ്ടെത്താനും നടപടി തുടങ്ങി. ദൃശ്യങ്ങളുടെ വില്പനക്കാരെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടാനാണ് പോലീസിന്റെ നീക്കം. കേരളത്തിലെ ആറിനും പതിനഞ്ചിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഡാര്‍ക് നെറ്റിലടക്കം പ്രചരിക്കുന്നുണ്ട്. മിക്കതും പെയ്ഡ് ആണ്. പണം നല്കി ആവശ്യക്കാര്‍ക്ക് വാങ്ങാം. ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് സൈബര്‍ ഡോമിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന് പി ഹണ്ടിലൂടെ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ അശ്ശീല ദൃശ്യങ്ങള്‍ എടുത്തതിലൂടെ അവര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകുമെന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍. ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച് എത്രയും വേഗം അവരെ കണ്ടെത്താനുള്ള നടപടി തുടങ്ങി. ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള…
Read Moreഡോക്ടറുടെ ലാപ്ടോപ്പിലെ തുറന്ന പോലീസുകാരുടെ കണ്ണു തള്ളി ! കണ്ടത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ഒരു മഹാപ്രപഞ്ചം; ഇടുക്കി കാമാക്ഷിയിലെ യുവ ഡോക്ടര്‍ കുടുങ്ങിയതിങ്ങനെ…
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാനുള്ള കേരള പോലീസിന്റെ ഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങി ഇടുക്കിയിലെ യുവ ഡോക്ടര്‍. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വിജിത്ത്(31)നെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും കുട്ടികളുടെ നിരവധി നഗ്നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു വ്യാപക റെയ്ഡ് നടത്തിയത്.
Read Moreപ്രായപൂര്‍ത്തിയായവര്‍ സ്വന്തം നഗ്നചിത്രങ്ങളോ സ്വകാര്യ ചിത്രങ്ങളോ സ്വയം പകര്‍ത്തി സൂക്ഷിക്കുന്നത് കുറ്റകരമല്ല ! ഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങിയവരില്‍ ഏറെയും അബദ്ധം പറ്റിയവര്‍…
കുട്ടികളുടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കുന്നവരെ കുടുക്കാനുള്ള സെബര്‍ സെല്ലിന്റെ ‘ഓപ്പറേഷന് പി ഹണ്ടി’ല്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും അബദ്ധം പറ്റിയവരെന്നു കണ്ടെത്തല്‍. കുട്ടികളുടെ അശ്ലീല ചിത്രമാണ് എന്നറിയാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്തവരും, ഇത്തരം വീഡിയോകളുള്ള സൈറ്റുകള്‍ സന്ദര്‍ശിച്ചവരുമാണ് ഇതില്‍ ഏറെയും. ഇത്തരത്തിലുള്ള വീഡിയോകള്‍ സെര്‍ച്ചു ചെയ്യുന്നവരുടെ വിവരം സേവനദാതാക്കള്‍ ഇന്റര്‍പോളിന് കൈമാറുകയാണ് ചെയ്യുന്നത്. എന്നാല്‍ മൊബൈല്‍ ഇത്തരം വീഡിയോ കാണുന്നവരെ വീട്ടിലെത്തി അറസ്റ്റു ചെയ്യുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം മൊബൈല്‍ ഫോണിലോ, ലാപ്പ്ടോപ്പിലോ, പെന്‍ഡ്രൈവിലോ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല എന്നാണ് അഭിഭാഷകനായ അഡ്വ.ശ്രീജിത്ത് പെരുമന പറയുന്നത്. കൊല്ലം ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണിലും, ഡിജിറ്റല്‍ ക്യാമറയിലും ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍…
Read More