തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ നിരന്തരമായി ശ്രമിക്കുമെന്ന് നിയുക്തമന്ത്രി ഒ.ആർ. കേളു. സർക്കാർ പദ്ധതികൾ അർഹരിലേക്ക് സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തും. ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് താല്പര്യം. പഞ്ചായത്ത് അംഗം ആയത് മുതൽ ഇതാണ് ശീലം. ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാകണം. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വീഴ്ച വരുത്തിയതും ഇക്കാര്യത്തിലാണ്. ഒരു ജനപ്രതിനിധി ആയിട്ട് പോലും തനിക്ക് രാഹുലിനു മുന്നിൽ വയനാട്ടിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം കിട്ടിയില്ല- ഒ.ആർ.കേളു മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവർ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും വകുപ്പ് തന്നിരുന്നെങ്കിൽ താൻ തന്നെ…
Read MoreTag: or kelu
ഒ.ആർ. കേളു സംസ്ഥാന മന്ത്രിസഭയിലേക്ക് കാലെടുത്ത് വയ്ക്കുന്നത് വയനാടിന്റെ നാലാമത്തെ മന്ത്രിയായി; ജില്ലയിലെ പ്രഥമ സിപിഎം മന്ത്രിയെന്ന ബഹുമതിയും
കൽപ്പറ്റ: വയനാട്ടിൽനിന്ന് സംസ്ഥാന മന്ത്രിപദത്തിൽ എത്തുന്ന നാലാമത്തെ വ്യക്തിയാണ് തിരുനെല്ലി പഞ്ചായത്തിൽനിന്നുള്ള ഒ.ആർ. കേളു. ജില്ലയിൽനിന്നുള്ള പ്രഥമ സിപിഎം മന്ത്രി എന്ന പദവിയും പട്ടികവർഗത്തിലെ കുറിച്യ സമുദായത്തിൽനിന്നുള്ള കേളുവിനു സ്വന്തമാകും. എം.പി. വീരേന്ദ്രകുമാർ, കെ.കെ. രാമചന്ദ്രൻ, പി.കെ. ജയലക്ഷ്മി എന്നിവരാണ് മുന്പ് സംസ്ഥാന മന്ത്രിസഭയിൽ ഇടംപിടിച്ച വയനാട്ടുകാർ. 1982ലെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന എം. കമലം കൽപ്പറ്റ മണ്ഡലത്തിൽനിന്നാണു നിയമസഭയിൽ എത്തിയതെങ്കിലും വയനാട് സ്വദേശിനിയല്ല. എം.പി. വീരേന്ദ്രകുമാറാണ് ജില്ലയിൽനിന്നുള്ള ആദ്യ സംസ്ഥാന മന്ത്രി. 1987 ഏപ്രിൽ രണ്ടിന് വനം മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ രാജിവയ്ക്കുകയായിരുന്നു. വീരേന്ദ്രകുമാർ പിന്നീട് കേന്ദ്ര മന്ത്രിസഭകളിലും ഇടംപിടിച്ചു. ദേവഗൗഡ മന്ത്രിസഭയിൽ 1997 ഫെബ്രുവരി 21 മുതൽ ജൂണ് ഏഴു വരെ ധന സഹമന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് ഐ.കെ. ഗുജറാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള തൊഴിൽമന്ത്രിയായിരുന്നു. കോണ്ഗ്രസ് നേതാവായ കെ.കെ. രാമചന്ദ്രൻ…
Read More