സംഗീതത്തില്‍ മുങ്ങി ജീവിക്കുന്ന ഒരു കുടുംബമുണ്ട് കോഴിക്കോട്ട് നാദാപുരത്ത്. ക്ലാസിക്കല്‍ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളില്‍ ജീവിക്കുന്ന തരണി ഇല്ലത്ത് ശ്രീ രാമചന്ദ്രന് നമ്പൂതിരിയുടെയും കുടുംബത്തിന്റെയും ശ്വാസത്തില്‍ പോലുമുണ്ട് സംഗീതം. സംഗീതാധ്യാപകനായ രാമചന്ദ്രന് നമ്പൂതിരിയുടെ ഭാര്യ മഞ്ജുളയും സംഗീത അധ്യപികയാണ്. രണ്ടു മക്കളില്‍ മൂത്തയാള്‍ മനുശങ്കര്‍ മൃദംഗവാദനത്തില്‍ വിദഗ്ധനാണ്. 10-ാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെ മകന് അഭിരാം വിസ്മയം തീര്ക്കുന്നതാവട്ടെ വയലിനിലും. ഈ കുടുബത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
Read More