ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതിനു പിന്നാലെ മറ്റൊരു വന്‍ തട്ടിപ്പു കൂടി പുറത്തു വന്നു. ഇക്കുറി ഓറിയന്റല്‍ ബാങ്കാണ് തട്ടിപ്പിനിരയായത്. ഡല്‍ഹിയിലെ ദ്വാരകാ ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്യുവല്ലറി 390 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പു നടത്തിയതായാണ് ബാങ്കിന്റെ ആരോപണം. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്റെ പരാതിയില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 16 നായിരുന്നു ബാങ്ക് പരാതിയുമായി സിബിഐയ്ക്ക് മുന്നിലെത്തിയത്. വജ്ര ആഭരണം നടത്തുന്ന സ്ഥാപനം ബാങ്കിന്റെ ഗ്രേറ്റര്‍ കൈലാഷ് 2 ശാഖയില്‍ നിന്നും ജാമ്യപത്രം ഉപയോഗിച്ച് 2007 മുതല്‍ വായ്പ നേടിയിരുന്നു. എന്നാല്‍ തുക തിരിച്ചടയ്ക്കാതെ ഉടമകള്‍ മുങ്ങിയെന്നായിരുന്നു പരാതി. 10 മാസമായി കമ്പനി നടത്തുന്ന ഡയറക്ടര്‍മാര്‍ റീത്ത, സഭ്യാ സേത് എന്നിവരും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍…
Read More