കണ്ണൂര്‍: കേരളാരാഷ്ട്രീയത്തില്‍ സുനാമിയായ സോളാര്‍ കേസിന്റെ തുടക്കം തലശ്ശേരിയില്‍ നിന്ന്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും പൂട്ടാന്‍ വകുപ്പുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഒരു ഐ ഗ്രൂപ്പ് നേതാവും. പാര്‍ട്ടിയിലെ ഉന്നതസ്ഥാനം പിടിച്ചടക്കാനുള്ള മോഹത്തില്‍ ഇയാള്‍ സരിതയെ കൂടെക്കൂട്ടാന്‍ ഇയാള്‍ തീരുമാനിച്ചു. കരുനീക്കിയത് വിശ്വസ്തനായ ഡിവൈഎസ്പിയെ ഉപയോഗിച്ച്്. അങ്ങനെ കേസ് തലശ്ശേരിയില്‍ നിന്നും പെരുമ്പാവൂരിലെത്തി. പിന്നെ സരിതാ. എസ് . നായരും ബിജുരാധാകൃഷ്ണനും പൊട്ടിച്ച സോളാര്‍ ബോംബ് കേരളത്തെയാകെ ഞെട്ടിക്കുകയായിരുന്നുവെന്നത് ചരിത്രം. ജസ്റ്റിസ് ശിവരാജന് കമ്മീഷന് അന്വേഷണത്തിനുമെത്തി. പിന്നെ കേരളം സരിതയുടെ പിന്നാലെയായിരുന്നു. അന്തിച്ചര്‍ച്ചകളുമായി ചാനലുകളും അരങ്ങു കൊഴുപ്പിച്ചു. തലശ്ശേരിയില്‍ അഞ്ചു ഡോക്ടര്‍മാര്‍ നല്കിയ പരാതിയിന്മേലാണ് സോളാര്‍ കേസ് ആരംഭിക്കുന്നത്. തട്ടിപ്പുനടത്തിയത് ലക്ഷ്മി നായര്‍ എന്ന സ്ത്രീയാണെന്നായിരുന്നു പരാതിക്കാര്‍ നല്കിയ വിവരം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ തട്ടിപ്പുനടത്തിയത് സരിത എസ്.നായരാണെന്നു…
Read More