ഓര്‍ഫന്‍ സിനിമ യാഥാര്‍ഥ്യമായി ! ഒമ്പതു വയസുകാരിയായി മാറി ദമ്പതികളെ കൊല്ലാന്‍ ശ്രമിച്ച് ഇരുപത്തിരണ്ടുകാരി; ജീവനും കൊണ്ട് നാടുവിടാന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായ ദമ്പതികള്‍ പറയുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍…

ഓര്‍ഫന്‍ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ അത്ര പെട്ടെന്ന് അത് മറക്കില്ല. കാരണം ഏവരെയും ഞെട്ടിക്കുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റാണ് ആ സിനിമയുടെ പ്രത്യേകത. അനാഥാലയത്തില്‍ നിന്നു പെണ്‍കുട്ടിയെ ദത്തെടുക്കുന്ന ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദത്തെടുക്കുന്ന ഒമ്പതു വയസ്സുകാരി വീട്ടുകാരെയെല്ലാം കൊല്ലാന്‍ നോക്കുകയും ഇതില്‍ സംശയം തോന്നിയ ദമ്പതികള്‍ നടത്തുന്ന അന്വേഷണത്തില്‍ ഒമ്പതുകാരിയെന്നു തങ്ങള്‍ കരുതിയിരുന്ന പെണ്‍കുട്ടി 33 വയസ്സുള്ള മുതിര്‍ന്ന സ്ത്രീയാണെന്നു വെളിപ്പെടുകയും ചെയ്യുന്നതാണ് സിനിമ. 2009ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സംഭവം അമേരിക്കയിലാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ക്രിസ്റ്റീന്‍ ബാര്‍നെറ്റ് – മൈക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങള്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച് കാനഡയിലേക്കു നാടുവിടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ വെളിപ്പെടുത്തല്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഒമ്പതു വര്‍ഷം മുമ്പാണു…

Read More