ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ഒരു ഞായറാഴ്ചയിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. പാട്ട് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ശ്യാമപ്രസാദിന്റെ മകളായ ശിവകാമിയാണ് ഗാനം ആലപിച്ചത്. ചിത്രീകരണത്തിലും ആലാപനത്തിലുമുള്ള മികവാണ് ഗാനം ശ്രദ്ധേയമാക്കിയത്. ‘ആറിയോ നഗരതാപം തീയൊഴിഞ്ഞ വഴി തനിയെ രാവായതോ….’ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ശ്യാമപ്രസാദ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് സംസ്ഥാനതലത്തില്‍ ചിത്രം നേടിയത്. സമകാലിക പ്രസക്തിയുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത് ചന്ദ്രന്‍ നിര്‍മിച്ച സിനിമ ഈ മാസം 29 ന് തിയറ്ററുകളില്‍ എത്തും.
Read More