ഹോളിവുഡ്: ഓസ്കര് പുരസ്കാര പ്രഖ്യാപന വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീന. നടന്റെ വരവിനെ നിറഞ്ഞ കൈയടിയോടും ചിരിയോടുമാണ് വേദി വരവേറ്റത്. മികച്ച കോസ്റ്റ്യൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനിയുടെ നഗ്നത മറക്കുകയായിരുന്നു.
Read MoreTag: oscar
ഓസ്കറിലെ മിന്നും താരങ്ങൾ ; പ്രായം ഒരു സംഖ്യമാത്രം; 83-ാം വയസിൽ ആന്റണി ഹോപ്കിൻസ് നേടിയത് മികച്ച നടനുള്ള പുരസ്കാരം; മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന ആദ്യ ഏഷ്യക്കാരിയായി നൊമാഡ് ലാൻഡ്
ലോസ്ആഞ്ചലസ്: ഓസ്കറിൽ ചരിത്രം കുറിച്ച് ക്ലോയ് ഷാവോ. നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയ് മാറി. ചൈനീസ് വംശജ ക്ലോയ് ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച നടനുള്ള പുരസ്കാരം 83-ാം വയസിൽ ആന്റണി ഹോപ്കിൻസ് നേടി. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനത്തിനാണ് പുരസ്കാരം. നോമാഡ് ലാൻഡിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാൻസിസ് മക്ഡോർമണ്ട് കരസ്ഥമാക്കി. മികച്ച ചിത്രമായി ക്ലോയ് ഷാവോ സംവിധാനം ചെയ്ത നോമാഡ് ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു.ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ കലൂയ മികച്ച സഹനടനായി. മിനാരി എന്ന ചിത്രത്തിലെ അഭിയനത്തിന് യുൻ യു ജാംഗ് സഹനടിക്കുള്ള പുരസ്കാരത്തിന് അർഹയായി. ഫാദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ക്രിസ്റ്റഫർ ഹാംപ്റ്റണ്‍, ഫ്ളോറിയൻ സെല്ലാർ…
Read Moreഓസ്കാര്‍ വേദിയില്‍ തരംഗമായ പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടിയോ ? ആരാധകരുടെ സംശയങ്ങള്‍ ഇങ്ങനെ…
ഓസ്കര് പുരസ്കാര വേദിയില്‍ ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന് പ്രചോദനമായത് ഇളയ ദളപതി വിജയ്യുടെ ചിത്രമോ ? ഓസ്കര് വേദിയില്‍ മികച്ച സിനിമയ്ക്കും സംവിധായകനുമടക്കം നാലു പുരസ്കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കുന്നത്. എന്നാല്‍ പാരസൈറ്റ് തരംഗമായതിനു പിന്നാലെ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് വിജയ് സിനിമയുടെ കോപ്പിയടിയാണ് ഇതെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ന്നത്. 1999 ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണ എന്ന ചിത്രത്തിന് പാരസൈറ്റുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയും മോണിക്ക കാസ്റ്റലിനോയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന് (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ പ്രണയത്തില്‍ വിജയം…
Read Moreഓസ്കാര്‍ വേദിയിലും താരം പ്രിയാ വാര്യര്‍ തന്നെ; പ്രിയയുടെ കണ്ണിറുക്കല്‍ അനുകരിച്ച് ഹോളിവുഡ് താരങ്ങള്‍; വീഡിയോ വൈറലാവുന്നു
ലോകം മുഴുവന്‍ പ്രിയാ വാര്യരുടെ കണ്ണിറുക്കലിനെ അനുകരിക്കുമ്പോള്‍ ഹോളിവുഡ് മാത്രം എന്തിനു മാറി നില്‍ക്കണം. ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് നിശയില്‍ താരമായതും പ്രിയാ സ്റ്റൈല്‍ കണ്ണിറുക്കല്‍ തന്നെയായിരുന്നു. ഇന്നലെ നടന്ന 90-ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങിന്റെ ബാക്സ്റ്റേജിലാണ് പ്രശസ്ത പാക്കിസ്ഥാന് അമേരിക്കന്‍ കോമേഡിയന്‍ കുമൈല്‍ നഞ്ജ്യാനി അഡാറ് ലവിലെ ഹിറ്റ് സീന്‍ അനുകരിച്ചത്. സിനിമയിലെ പ്രിയയുടെ പുരികം വളയ്ക്കല്‍ കുമൈല്‍ നജാനി അനുകരിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. ഓസ്കറിന്റെ ഔദ്യോഗിക പേജിലും ഇതിന്റെ ജിഫ് ഷെയര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെയും, ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും ഹിറ്റാണ്. നിരവധി ആരാധകരെയാണ് ദിവസങ്ങള്‍കൊണ്ട് ഈ പുതുമുഖ നായിക സമ്പാദിച്ചത്. ലോകമാധ്യമങ്ങളിലും പ്രിയ വാര്യര്‍ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയിലും പ്രിയാ വാര്യര്‍ മയം. ഇപ്പോഴിതാ ഓസ്കര് വേദിയിലും. ഇനി പ്രിയയ്ക്ക്…
Read Moreപുലിമുരുകന് ഓസ്കറിലേക്ക് ; ഗോപിസുന്ദറിന്റെ പാട്ടുകള്‍ക്ക് നോമിനേഷന് ലഭിക്കാന്‍ സാധ്യത; ഇന്ത്യയില്‍ നിന്ന് പുലിമുരുകന് മാത്രം
ലൊസാഞ്ചല്‍സ്: മലയാള സിനിമയിലെ ആദ്യ 150 കോടി ചിത്രം പുലിമുരുകന് ഓസ്കറിലേക്ക്. പുലിമുരുകനിലെ പാട്ടുകളാണ് ഓസ്കര് നോമിനേഷനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. പുലിമുരുകനിലെ പാട്ടുകളാണ് അംഗീകാരം. സംഗീതസംവിധായകന് ഗോപി സുന്ദറിന് അഭിമാന നേട്ടമാണിത്. ഇന്ത്യയില്‍നിന്ന് പുലിമുരുകന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചതെന്നതും കൗതുകമായി. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപി സുന്ദര്‍ ഈണമിട്ട ‘കാടണിയും കാല്‍ച്ചിലമ്പേ’, ‘മാനത്തേ മാരിക്കുറുമ്പേ’ എന്നീ രണ്ടു ഗാനങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. ഇതില്‍നിന്ന് അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23ന് ഓസ്കര് നോമിനേഷന് പ്രഖ്യാപിക്കും.
Read More