എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം, മഗ്നീഷ്യം, വിറ്റാ മിൻ ഡി എന്നിവയൊക്കെ അവശ്യം. പ്രായമായവർ, പ്രത്യേ കിച്ചും ഓസ്റ്റിയോപൊറോസിസ് ബാധിതർ ശരീരത്തിൽ ഇത്തരം പോഷകങ്ങളുടെ തോതു കൂട്ടുന്നതിനു വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പാൽ കുടിക്കുന്പോൾകാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം. 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. മീൻ കഴിക്കുന്പോൾമത്തി, നെത്തോലി തുടങ്ങിയ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. ഇലക്കറികൾഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യം ധാരാളം. ഇലക്കറികൾ ശീലമാക്കണം. ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യവും എല്ലുകൾക്കു ഗുണപ്രദം. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും. സോയാബീൻകാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതന്പുമാവിനൊപ്പം സോയാ പൗഡർ ചേർത്തു…
Read MoreTag: osteoporosis
എല്ലുകളുടെ കരുത്തിന്(1) ഡോക്ടറുടെ നിർദേശമില്ലാതെ കാൽസ്യം ഗുളിക കഴിക്കാമോ?
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല. എല്ലുകൾക്കു പൊട്ടൽ സംഭവിക്കുന്ന ഘട്ടം എത്തുന്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ മുതുക്,നടുവ് ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെക്കോം. സ്ത്രീകളിൽപ്രായമാകുന്നതുമായി ബന്ധപ്പെട്ട് എല്ലാവരിലും എല്ലുകളുടെ ഡെൻസിറ്റി കുറഞ്ഞുവരാറുണ്ട്. അതു ക്രമേണ ഓസ്റ്റിയോപൊറോസസിലേക്ക് എത്തുന്നു. സ്ത്രീകളുടെ എല്ലുകൾക്ക് പുരുഷന്മാരുടെ എല്ലിനെ അപേക്ഷിച്ചു കട്ടി കുറവാണെന്നതും സ്ത്രീകൾക്ക് 50 വയസിനു ശേഷം ആർത്തവവിരാമം നേരിടേണ്ടി വരുന്നു എന്നതും സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് സാധ്യത വർധിപ്പിക്കുന്നു. എല്ലുകൾ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവർക്കു കൂടുതലാണ്. പ്രായമായവർ, സ്ത്രീകൾ, ആർത്തവം നിലച്ചവർ, പുകവലിക്കാർ തുടങ്ങിയവരിലാണ് രോഗസാധ്യത കൂടുതൽ. എല്ലുരോഗ വിദഗ്ധനെ കാണാംകാൽസ്യം, വിറ്റാമിൻ ഡി സപ്ലിമെൻറുകൾ നൽകിയും മറ്റുമരുന്നുകളിലൂടെയും വ്യായാമങ്ങളിലൂടെയും രോഗശാന്തി സാധ്യമാണ്. പരസ്യങ്ങളിൽ കണ്ണടച്ചു വിശ്വസിച്ച് മരുന്നുകൾ സ്വീകരിക്കുന്നത് ഉചിതമല്ല.…
Read More