എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ രാജ്യത്ത് പുതിയ രീതി എത്തുന്നു. എടിഎം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതിയാണ് നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. രാത്രി എട്ട് മണിമുതല്‍ രാവിലെ എട്ട് മണിവരെ ഒടിപി അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുക. നടപടിക്രമങ്ങള്‍ ഇങ്ങനെ… 1. ആദ്യം പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തുക 2. മുന്നോട്ട് പോകാനുളള നിര്‍ദ്ദേശം നല്‍കുക 3. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ഒടിപി ലഭ്യമാകും 4. സ്ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് അത് ടൈപ്പ് ചെയ്യുക 5. പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാകും എന്നാല്‍ മറ്റു ബാങ്കുകളില്‍ നിന്ന് എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല. മാത്രമല്ല 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ…
Read More